ബൈ​ക്കു​മാ​യി യു​വാ​ക്ക​ൾ ആ​റ്റി​ൽ വീ​ണ ു
Sunday, June 23, 2019 10:20 PM IST
കാ​വാ​ലം:-​ത​ട്ടാ​ശേ​രി ജ​ങ്കാ​ർ ക​ട​വി​ൽ ബൈ​ക്കു​മാ​യി യു​വാ​ക്ക​ൾ ആ​റ്റി​ൽ​വീ​ണു. കാ​വാ​ല​ത്ത് ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ ക​ട​വി​ൽ നി​ന്നു ജ​ങ്കാ​ർ വി​ട്ട​ത​റി​യാ​തെ ബൈ​ക്ക് ജ​ങ്കാ​റി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം. ജ​ങ്കാ​ർ ജീ​വ​ന​ക്കാ​ർ ലൈ​ഫ് ബോ​യ് ഇ​ട്ടു​കൊ​ടു​ത്തു യു​വാ​ക്ക​ളെ ക​ര​യ്ക്കു​ക​യ​റ്റി.
നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൈ​ക്ക് വെ​ള്ള​ത്തി​ൽ നി​ന്ന് എ​ടു​ക്കു​വാ​നു​ള്ള ശ്ര​മം രാ​ത്രി​യി​ൽ ന​ട​ത്തി. കൈ​ന​ടി എ​സ്ഐ ടി.​വി.​കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി.