ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​യി സം​ര​ക്ഷ​ണ വേ​ലി
Sunday, June 23, 2019 10:18 PM IST
എ​ട​ത്വ: അ​ന്പ​ല​പ്പു​ഴ - പൊ​ടി​യാ​ടി സം​സ്ഥാ​ന​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ക്കു​ന്ന സം​ര​ക്ഷ​ണ​വേ​ലി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും, യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​കു​ന്നു. എ​ട​ത്വ ടൗ​ണ്‍ മു​ത​ൽ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള സം​ര​ക്ഷ​ണ ഇ​രു​ന്പ് വേ​ലി നി​ർ​മാ​ണ​ത്തി​നെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ഓ​ട്ടോ​ക​ളു​ടെ പാ​ർ​ക്കിം​ഗും കൂ​ടാ​തെ റോ​ഡി​ന്‍റെ വീ​തി കു​റ​ഞ്ഞ​താ​യു​മാ​ണ് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.
യാ​ത്രാ​സ്വാ​ത​ന്ത്യം ലം​ഘി​ക്കുന്ന രീ​തി​യി​ൽ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വേ​ലി കെ​ട്ടി​ത്തി​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ക​ച്ച​വ​ട സ്ഥാ​പ​നത്തി​ലേ​ക്ക് ക​യ​റാ​ൻ ഉ​പ​ഭോ​ക്താ​വി​നോ, സാ​ധ​ന​ങ്ങ​ൾ സ്റ്റോ​ക്ക് ചെ​യ്യാ​ൻ ഉ​ട​മ​യ്ക്കോ ക​ഴി​യാ​ത്ത രീ​തി​യി​ലാ​ണ് ക​ന്പി​വേ​ലി കെ​ട്ടി​ത്തി​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. അ​തേ​സ​മ​യം രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ചി​ല ക​ട​ക​ളെ ഒ​ഴി​വാ​ക്കി​യും വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. എ​ട​ത്വ കോ​ള​ജ് പാ​ലം മു​ത​ൽ എ​ട​ത്വ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​രെ വീ​തി​കു​റ​വാ​യ റോ​ഡി​ൽ വേ​ലി​കെ​ട്ടി തി​രി​ച്ച​തോ​ടെ ടൗ​ണി​ൽ ഓ​ട്ടോ പാ​ർ​ക്കിം​ഗി​നും സ്ഥ​ലം ഇ​ല്ലാ​താ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഓ​ട്ടോ​ക​ൾ റോ​ഡി​ലേ​ക്ക് ക​യ​റ്റി പാ​ർ​ക്കു​ചെ​യ്യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ര​ണ്ടു​ബ​സു​ക​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത റോ​ഡി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ലും ഓ​ട്ടോ​ക​ൾ റോ​ഡി​ലേ​ക്ക് ക​യ​റ്റി ഇ​ടു​ന്ന​തു​മൂ​ലം കാ​ൽ​ന​ട യാ​ത്ര​യും ദു​രി​ത​ത്തി​ലാ​യി തീ​രും. ര​ണ്ടു​മാ​സം മു​ന്പ് ടൗ​ണി​ൽ ഏ​ഴോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ഒ​രു​പോ​ലെ കൂ​ട്ടി​യി​ടി​ച്ച​ത്. റോ​ഡി​ലേ​ക്ക് അ​ഭി​മു​ഖ​മാ​യി ഓ​ട്ടോ​ക​ൾ പാ​ർ​ക്കു​ചെ​യ്യാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യോ, ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ൾ​ക്ക് സ്ഥ​ലം ന​ൽ​കു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ൽ വ​ൻ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യി തീ​രു​മെ​ന്ന് യാ​ത്ര​ക്കാ​രും പ​രാ​തി​പ്പെ​ടു​ന്നു.
ടൗ​ണി​ലെ ക​ട​ക​ൾ അ​ട​ച്ച് വേ​ലി നി​ർ​മി​ക്കു​ന്പോ​ഴും എ​ട​ത്വ പാ​ലം മു​ത​ൽ കി​ഴ​ക്കോ​ട്ട് ഇ​രു​പ​ത്ത​ഞ്ച് മീ​റ്റ​റോ​ളം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കോ​ണ്‍​ക്രീ​റ്റ് ന​ട​പ്പാ​ത സ്ഥാ​പി​ക്കാ​ൻ പോ​ലും ന​ട​പ​ടി ആ​യി​ട്ടി​ല്ല. ഓ​ട​നി​ർ​മാ​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ചി​ല സ്ഥ​ല​ങ്ങ​ൾ വി​ട്ടാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ഇവിടെ നിന്നുംറോ​ഡി​ലേ​ക്കു ഇ​റ​ങ്ങ​ണ​മെ​ങ്കി​ൽ ന​ന്നേ താ​ഴ്ച​യി​ലു​മാ​ണ്. തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ട​ത്വ പ​ള്ളി സ്ഥി​തി​ചെ​യ്യു​ന്ന എ​ട​ത്വ​യി​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ വേ​ലി​കെ​ട്ടി ക​ച്ച​വ​ട​സ്ഥാ​പ​ന​ത്തേ​യും, യാ​ത്ര​ക്കാ​രേ​യും ഉ​പ​ദ്ര​വി​ക്കു​ന്ന ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.