ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ ഓ​ർ​മ​യാ​യി​ട്ട് ര​ണ്ടു​വ​ർ​ഷം
Saturday, June 22, 2019 10:43 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ടി​ന്‍റെ യു​വ​വൈ​ദി​ക​ൻ ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ ഓ​ർ​മ​യാ​യി​ട്ട് ര​ണ്ടു വ​ർ​ഷം. സ്കോ​ട്ട്‌ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​റോ​യി​ലെ താ​മ​സ​സ്ഥ​ല​ത്തു നി​ന്നും 2017 ജൂ​ണ്‍ 21നാ​ണ് വൈ​ദി​ക​നെ കാ​ണാ​താ​യ​ത്. പു​ളി​ങ്കു​ന്നി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ മാ​ത്ര​മ​ല്ല കേ​ര​ള​മാ​കെ ഞെ​ട്ട​ലോ​ടെ​യാ​ണ് ഈ ​വാ​ർ​ത്ത​ കേ​ട്ട​ത്. വൈ​ദി​ക​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള പ്രാ​ർ​ഥ​ന​ക​ൾ​ക്കി​ട​യി​ൽ, 23ന് ​താ​മ​സ​സ്ഥ​ല​ത്തു നി​ന്നും 65 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബീ​ച്ചി​ൽ നി​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ന്ന വാ​ർ​ത്ത നാ​ട്ടി​ലെ​ത്തി.

പി​ന്നീ​ട് നീ​ണ്ട 45 ദി​വ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്. 2013 ഡി​സം​ബ​റി​ൽ പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച വൈ​ദി​ക​ൻ 2014 ഫെ​ബ്രു​വ​രി മു​ത​ൽ 16 ഫെ​ബ്രു​വ​രി വ​രെ​യു​ള്ള ര​ണ്ടു​വ​ർ​ഷം ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ദൈ​വാ​ല​യ​ത്തി​ൽ സ​ഹ​വി​കാ​രി​യാ​യി സേ​വ​നം ചെ​യ്തു. തു​ട​ർ​ന്ന് നാ​ട്ടി​ൽ മൂ​ന്നു​മാ​സ​ത്തെ പ​ഠ​ന​ത്തി​നു​ശേ​ഷം ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടു​ന്ന​തി​നാ​യി 2016 ജൂ​ലൈ 15നാ​ണ് സ്കോ​ട്ട്‌ലൻ​ഡി​ലേ​ക്കു പോ​യ​ത്. പ​ഠ​ന​ത്തോ​ടൊ​പ്പം എ​ഡി​ൻ​ബ​റോ​യി​ലെ ഒ​രു ഇ​ട​വ​ക​യു​ടെ ചു​മ​ത​ല​യു​മു​ണ്ടാ​യി​രു​ന്നു.