വാ​യ​നാ​ദി​നം ആ​ച​രി​ച്ചു
Saturday, June 22, 2019 10:43 PM IST
എ​ട​ത്വ: ജോ​ർ​ജി​യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ വാ​യ​നാ​ദി​നം ആ​ച​രി​ച്ചു. ക​വി​താ​ലാ​പ​നം, പി​.എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം, പ്ര​സം​ഗം എ​ന്നി​വ ന​ട​ന്നു. സ്കൂ​ൾ ഹെ​ഡ് ബോ​യ് ആ​ദ​ർ​ശ് കെ. ​സെ​ബാ​സ്റ്റ്യ​ൻ വാ​യ​നാ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ചെ​ന്പി​ല​കം ലി​റ്റ​റ​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​ദി​ത്യ സു​രേ​ഷി​ന് ദീ​പി​ക​പ​ത്രം ന​ൽ​കി​കൊ​ണ്ട് വാ​യ​ന​ക്ക​ള​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ലാ​സ് ലൈ​ബ്ര​റി​ക​ളും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ത​ങ്ങ​ളു​ടെ വി​ശേ​ഷ ദി​വ​സ​ങ്ങ​ൾ​ക്കാ​യി ചെ​ല​വാ​ക്കു​ന്ന തു​ക​യി​ലൊ​രം​ശം പു​സ്ത​ക​ങ്ങ​ൾ​ക്കു​വേ​ണ്ടി നീ​ക്കി​വ​യ്ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കു​ട്ടി​കെ​ളെ ഓ​ർ​മി​പ്പി​ച്ചു. വാ​യ​നാ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം വി​ഷ​യ​ങ്ങ​ളി​ൽ വാ​യ​ന​മ​ത്സ​രം, ക​വി​താ​ര​ച​ന മ​ത്സ​രം എ​ന്നി​വ​യും ന​ട​ത്തി. കു​ട്ടി​ക​ൾ വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം സൂ​ചി​പ്പി​ക്കു​ന്ന ചാ​ർ​ട്ടു​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.