ജ​​ന​​മൈ​​ത്രി പോ​​ലീ​​സി​നു പു​ന​ർ​ജ​ന്മം; സ്ഥി​​രം ബീ​​റ്റ് ഓ​​ഫീ​​സ​​ർ​​മാ​രെ നി​​യ​​മി​​ച്ചു
Sunday, June 16, 2019 10:39 PM IST
ആലപ്പുഴ: ര​​ണ്ടു പോ​​ലീ​​സു​​കാ​​രെ സ്ഥി​​രം ബീ​​റ്റ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യി നി​​യ​​മി​​ച്ചു ജ​​ന​​മൈ​​ത്രി പോ​​ലീ​​സ് സം​​വി​​ധാ​​നം പു​​ന​​ർ​​ജീ​​വി​​പ്പി​​ച്ചു. ഡി​​ജി​​പി​​യു​​ടെ ഉ​​ത്ത​​ര​​വി​​നെ തു​​ട​​ർ​​ന്ന് സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലും ജ​​ന​​മൈ​​ത്രി പോ​​ലീ​​സ് പ്ര​​വ​​ർ​​ത്ത​​നം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കി.
സ്റ്റേ​​ഷ​​ൻ ഡ്യൂ​​ട്ടി​​യി​​ലു​​ള്ള ര​​ണ്ടു പോ​​ലീ​​സു​​കാ​​രെ​​യാ​​ണ് ബീ​​റ്റ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യി നി​​യോ​​ഗി​​ച്ച​​ത്. ഇ​​വ​​ർ​​ക്ക് പോ​​ലീ​​സി​​ന്‍റെ മ​​റ്റു ഡ്യൂ​​ട്ടി​​ക​​ളൊ​​ന്നും ന​​ല്കി​​ല്ല. പൂ​​ർ​​ണ​​മാ​​യും ജ​​ന​​മൈ​​ത്രി പോ​​ലീ​​സ് സേ​​വ​​ന​​ങ്ങ​​ൾ​​ക്കാ​​യി ഇ​​വ​​രു​​ടെ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​​ക. ആ​​ദ്യ​​കാ​​ല​​ത്ത് പോ​​ലീ​​സി​​ന്‍റെ മ​​റ്റു ഡ്യൂ​​ട്ടി​​ക​​ൾ​​ക്കൊ​​പ്പ​​മാ​​ണ് ജ​​ന​​മൈ​​ത്രി സേ​​വ​​ന​​ങ്ങ​​ൾ നി​​ർ​​വ​​ഹി​​ച്ചി​​രു​​ന്ന​​ത്. ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ കൂ​​ടു​​ത​​ൽ ശ്ര​​ദ്ധ​​ചെ​​ലു​​ത്താ​​ൻ ക​​ഴി​​യു​​ന്ന ത​​ര​​ത്തി​​ൽ മാ​​തൃ​​കാ​​പ​​ര​​മാ​​യ പ്ര​​വ​​ർ​​ത്ത​​നം കാ​​ഴ്ച​​വ​​യ്ക്ക​​ണ​​മെ​​ന്നാ​​ണു പു​​തി​​യ ബീ​​റ്റ് ഓ​​ഫീ​​സ​​ർ​​മാ​​ർ​​ക്കു​​ള്ള നി​​ർ​​ദേ​​ശം.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​ർ വീ​​ട് വീ​​ടാ​​ന്ത​​രം ക​​യ​​റി​​യി​​റ​​ങ്ങി ആ​​ളു​​ക​​ളെ സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കും. ഒ​​റ്റ​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന ആ​​രെ​​ങ്കി​​ലും ഉ​​ണ്ടെ​​ങ്കി​​ൽ എ​​ത്ര പേ​​രെ​ന്ന​തും അ​​വ​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ ഫോ​​ണ്‍ ന​​ന്പ​​ർ സ​​ഹി​​ത​വും ശേ​​ഖ​​രി​​ക്കും.
വീ​​ടു​​ക​​ളി​​ൽ ജോ​​ലി​​ക്കു വ​​രു​​ന്ന​​വ​​രെ സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ളും അ​​വ​​രു​​ടെ മു​​ൻ​​കാ​​ല ച​​രി​​ത്രം എ​ന്നി​വ ബീ​​റ്റ് ഓ​​ഫീ​​സ​​ർ​​മാ​​ർ ശേ​​ഖ​​രി​​ക്കും. ക്രി​​മി​​ന​​ൽ പ്ര​​വ​​ർ​​ത്ത​​നം എ​​വി​​ടെ​​യെ​​ങ്കി​​ലും ഉ​​ണ്ടോ​​യെ​​ന്ന വി​​വ​​രം ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ആ​​രാ​​യും. മ​​ദ്യം, മ​​യ​​ക്കു​​മ​​രു​​ന്ന് ഉ​​പ​​യോ​​ഗം, വി​​ത​​ര​​ണം എ​​ന്നി​​വ സം​​ബ​​ന്ധി​​ച്ച കാ​​ര്യ​​ങ്ങ​​ളും ശേ​​ഖ​​രി​​ക്കും. റ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​നു​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ജ​​ന​​സൗ​​ഹൃ​​ദ പ​​ട്രോ​​ളിം​​ഗ് സം​​ഘ​​ടി​​പ്പി​​ക്കും.
ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും സ​​ജീ​​വ പ​​ങ്കാ​​ളി​​ത്തം പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​ണ്ട്. നി​​ർ​​ധ​​ന​​രാ​​യ രോ​​ഗി​​ക​​ൾ​​ക്ക് സ​​ഹാ​​യ​​മെ​​ത്തി​​ക്കു​​ക, സാ​​ന്പ​​ത്തി​​ക​​മാ​​യും മ​​റ്റു പി​​ന്നോ​​ക്കാ​​വ​​സ്ഥ​​യി​​ലും ക​​ഴി​​യു​​ന്ന സ​​ഹാ​​യ​​ത്തി​​നാ​​രു​​മി​​ല്ലാ​​ത്ത​​വ​​രെ കൈ​​പി​​ടി​​ച്ചു​​യ​​ർ​​ത്താ​​ൻ ക​​ഴി​​യു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ക തു​​ട​​ങ്ങി​​യ കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്തി​​ക​​ൾ പോ​​ലീ​​സി​​ന്‍റെ ഭാ​​ഗ​​ത്തു നി​​ന്നു​​ണ്ടാ​​വ​​ണ​​മെ​​ന്നാ​​ണ് നി​​ർ​​ദേ​​ശം.
ജീ​​വ​​കാ​​രു​​ണ്യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും ജ​​ന​​ങ്ങ​​ളെ സ​​ഹാ​​യി​​ക്കു​​ന്ന നി​​ര​​വ​​ധി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലും മു​​ൻ​​പ് ജ​​ന​​മൈ​​ത്രി പോ​​ലീ​​സ് ഇ​​ട​​പെ​​ട്ടി​​രു​​ന്നു.