ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ജില്ല സു​സ​ജ്ജ​ം
Monday, May 20, 2019 10:08 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം അ​റി​യാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കേ ജി​ല്ല​യി​ലെ ര​ണ്ടു ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഫ​ലം പ്ര​ഖ്യാ​പി​ക്കാ​ൻ സ​ജ്ജ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ണ്ണ​ലി​ൽ ഓ​രോ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലും രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളു​ടെ ക​ണ​ക്ക് പ​രി​ശോ​ധി​ക്കാ​ൻ പ്ര​ത്യേ​കം നി​രീ​ക്ഷ​ക​രെ നി​യ​മി​ക്കും.
ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി നാ​ല് വീ​തം നി​രീ​ക്ഷ​ക​രെ​യാ​ണ് നി​യ​മി​ക്കു​ന്ന​ത്. ഇ​രു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​വ​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കും.
ഓ​രോ യ​ന്ത്ര​ത്തി​ലേ​യും വോ​ട്ടു​ക​ൾ എ​ണ്ണി ഓ​രോ സ്ഥാ​നാ​ർ​ഥി​ക്കും ല​ഭി​ച്ച വോ​ട്ടു​ക​ൾ നി​രീ​ക്ഷ​ക​രെ കൂ​ടി ബോ​ധ്യ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​കും വ​ര​ണാ​ധി​കാ​രി​ക്ക് ന​ൽ​കു​ന്ന​ത്. കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റ്, സൂ​ക്ഷ്മ നി​രീ​ക്ഷ​ക​ൻ, എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഓ​രോ വോ​ട്ടെ​ണ്ണ​ൽ മേ​ശ​യി​ലു​മു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​ർ​ക്കും ഇ​ത് പ​രി​ശോ​ധി​ക്കാം. യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ണ​മാ​യ ശേ​ഷം ഓ​രോ നി​യ​മ​സ​ഭ​ക​ളി​ൽ നി​ന്നും നി​രീ​ക്ഷ​ക​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​പ​വ​ര​ണാ​ധി​കാ​രി ന​റു​ക്കെ​ടു​ക്കു​ന്ന അ​ഞ്ച് ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് യ​ന്ത്ര​ത്തി​ലെ ര​സീ​തു​ക​ൾ എ​ണ്ണും.
ഒ​രു സ​മ​യം ഒ​രു വി​വി​പാ​റ്റ് യ​ന്ത്ര​ത്തി​ലെ ര​സീ​തു​ക​ളാ​ണ് എ​ണ്ണു​ന്ന​ത്. എ​ണ്ണി​തീ​ർ​ന്ന വോ​ട്ടെ​ണ്ണ​ൽ യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​കം ഉ​ദ്യോ​ഗ​സ്ഥ​രേ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ഒ​രു വോ​ട്ടെ​ണ്ണ​ൽ മേ​ശ​യി​ൽ നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്കും മ​റ്റ് മേ​ശ​ക​ളു​ടെ സ​മീ​പ​ത്തേ​ക്ക് പോ​കാ​ൻ അ​നു​വാ​ദ​മി​ല്ല. ഓ​രോ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ എ​ണ്ണു​ന്ന​തി​നാ​യി 14 വോ​ട്ടെ​ണ്ണ​ൽ മേ​ശ​ക​ളും ഉ​പ​വ​ര​ണാ​ധി​കാ​രി​ക്കു​ള്ള ഒ​രു മേ​ശ​യു​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ബാ​ല​റ്റു​ക​ൾ എ​ന്നി​വ എ​ണ്ണു​ന്ന​തി​നാ​യി ക​ള​ക്ട​റേ​റ്റി​ൽ പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ൾ, സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ, സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്, തി​രു​വ​ന്പാ​ടി സ്കൂ​ൾ, എ​സ്.​ഡി. കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ എ​ണ്ണു​ന്ന​ത്.
വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​ല​പ്ര​ഖ്യാ​പ​ന ദി​വ​സം രാ​വി​ലെ ആ​റി​ന് എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​സു​ഹാ​സ് പ​റ​ഞ്ഞു. വോ​ട്ടെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ക​ള​ക്ട​ർ വി​ളി​ച്ചു​ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കൗ​ണ്ടിം​ഗ് സെ​ന്‍റ​റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​മു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ​ക്ക് അ​ത​ത് എ.​ആ​ർ.​ഓ​മാ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. യോ​ഗ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം.​ടോ​മി, സ​ബ്ക​ള​ക്ട​ർ വി.​ആ​ർ.​കൃ​ഷ്ണ​തേ​ജ, മ​റ്റ് തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.