നൂറനാട് പുലിമേൽ-ചുനക്കര ബണ്ട് റോഡ് ഉദ്ഘാടനം
1515158
Monday, February 17, 2025 11:52 PM IST
ചാരുംമൂട്: നൂറനാട് പുലിമേൽ-ചുനക്കര ബണ്ട് റോഡ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എം.എസ്. അരുൺകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയായി. 95 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റഎ നിർമാണം പൂർത്തീകരിച്ചത്.
കേരളത്തിലെ തീരദേശ മേഖലയുടെ സാമൂഹിക പശ്ചാത്തല വികസനം ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കുന്നതാണ് തീരദേശ റോഡുകളുടെ പുനരുദ്ധാരണ നവീകരണ പദ്ധതി.
ഫിഷറീസ് വകുപ്പ് സ്പെഷൽ സെക്രട്ടറി ബി. അബ്ദുൽ നാസർ, ഹാർബർ എൻജിനിയറിംഗ് വകുപ്പ് ചീഫ് എൻജിനിയർ എം. എ. മുഹമ്മദ് അൻസാരി, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ജി. പുരുഷോത്തമൻ, എൽ. പ്രസന്നകുമാരി, ജയലക്ഷ്മി ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.