തീരദേശമേഖലയുടെ ഉന്നമനത്തിന് എണ്ണമറ്റ പദ്ധതികൾ: മന്ത്രി സജി ചെറിയാൻ
1515156
Monday, February 17, 2025 11:52 PM IST
പൂച്ചാക്കൽ: തീരദേശമേഖലയുടെ ഉന്നമനത്തിന് ഹാർബർ എൻജിനിയറിംഗ് വകുപ്പ് വഴി സർക്കാർ നടപ്പാക്കുന്നത് എണ്ണമറ്റ പദ്ധതികളാണെന്നും ഇത് മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും പുരോഗതിക്കും വലിയ ഗതിവേഗമാണ് നൽകുന്നതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
അരൂർ മണ്ഡലത്തിൽ നിർമാണം പൂർത്തിയാക്കിയ തീരദേശ റോഡുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തീരദേശ മേഖലയെ മറ്റു മേഖലകളോടൊപ്പം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മത്സ്യത്തൊഴിലാളികൾ അടക്കമുള്ള ജനങ്ങളുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തൈക്കാട്ടുശേരി പഞ്ചായത്ത് തേവർവട്ടം- ചൂരമന റോഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനവും ശിലാഫലക അനാഛാദനവും ദലീമ ജോജോ എംഎൽഎ നിർവഹിച്ചു.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജിത, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ, തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ഷിബു, പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി. എസ്. സുധീഷ്, പട്ടണക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ. ജീവൻ, തൈക്കാട്ടുശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.