തിരുവന്‍വണ്ടൂര്‍- കള്ളിക്കാട്ടില്പ്പടി- വാരണേത്തുപടി റോഡ് തുറന്നു
1515150
Monday, February 17, 2025 11:52 PM IST
ചെങ്ങന്നൂര്‍: പുനര്‍നിര്‍മിച്ച തിരുവന്‍വണ്ടൂര്‍ -കള്ളിക്കാട്ടില്പ്പടി-വാരണേത്ത് പടി റോഡ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. സജന് അധ്യക്ഷയനായി. വാര്‍ഡ് അംഗം ശ്രീവിദ്യാ സുരേഷ് ജില്ലാ പഞ്ചായത്തംഗം വത്സല മോഹന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫിഷറീസ് ഓവര്‍സിയര്‍ അജയഘോഷ്, കരാറുകാരന് അബു സക്കറിയ എന്നിവരെ യോഗത്തില്‍ മന്ത്രി സജി ചെറിയാന് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. സജന്, വാര്‍ഡ് അംഗം ശ്രീവിദ്യ സുരേഷ് എന്നിവര്‍ക്ക് മെമന്റോ നല്കി അനുമോദിച്ചു. ഫിഷറീസ് വകുപ്പില്‍നിന്ന് അനുവദിച്ച 58 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് പുനര്‍നിര്‍മിച്ചത്.