മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി സമാപന സമ്മേളനം
1514859
Sunday, February 16, 2025 11:53 PM IST
മാവേലിക്കര: മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി സമാപനസമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. എം.എസ്. അരുൺകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) ഉദ്ഘാടനവും മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ശതാബ്ദി സ്മരണിക ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന ബിഷപ് ഏബ്രഹാം മാർ എപ്പിഫാനിയോസ് ഫിലിം എഡിറ്ററും പൂർവവിദ്യാർഥിയുമായ ഫിൻ ജോർജ് വർഗീസിന് നൽകി പ്രകാശനം ചെയ്തു. ശതാബ്ദി കമ്മിറ്റി സെക്രട്ടറി പി.ജെ. ജിജി റിപ്പോർട്ട് അവതരണം നടത്തി.
നഗരസഭാധ്യക്ഷൻ കെ.വി. ശ്രീകുമാർ, നഗരസഭാംഗങ്ങളായ ആർ. രേഷ്മ, പുഷ്പ സുരേഷ്, ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ, സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഫാ. കെ.എം. വർഗീസ് കളീക്കൽ, പത്തിച്ചിറ വലിയപള്ളി സഹവികാരി ഫാ. സന്തോഷ് വി. ജോർജ്, ട്രസ്റ്റി റോയി തങ്കച്ചൻ, ജനറൽ കൺവീനർ സഖറിയ അലക്സ് പുത്തൻമഠം, പിടിഎ പ്രസിഡന്റ് മധു പുളിമൂട്ടിൽ, പ്രിൻസിപ്പൽ സൂസൻ സാമുവൽ, പ്രഥമാധ്യാപിക ഷീബാ വർഗീസ്, ജോൺ കെ. മാത്യു, സണ്ണി ശാമുവേൽ, മേഴ്സി മാത്യു, ഷൈനി തോമസ്, ബിനു സാമുവേൽ, കെ.എച്ച്. പോൾ, രാജൻ വർഗീസ് തുടങ്ങി യവർ പ്രസംഗിച്ചു.