എലിവിഷം ഉള്ളിൽച്ചെന്ന് വിദ്യാർഥിനി മരിച്ചു
1478198
Monday, November 11, 2024 4:56 AM IST
അമ്പലപ്പുഴ: എലിവിഷം ഉള്ളിൽച്ചെന്ന് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥിനി മരണമടഞ്ഞു. തകഴി പഞ്ചായത്ത് 13-ാം വാർഡ് സോംജി ഭവനത്തിൽ തമ്പി സോണിയ ദമ്പതികളുടെ മകൾ മണിക്കുട്ടി (13)യാണ് മരിച്ചത്.
ഈ മാസം നാലിന് എലി വിഷം ഉള്ളിൽച്ചെന്ന പെൺകുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ രാത്രിയിലാണ് മരണം സംഭവിച്ചത്.
തകഴി ഡിബിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. സംസ്കാരം പിതാവിന്റെ വീടായ കൊല്ലം ശാസ്താംകോട്ടയിൽ.