പ​രു​മ​ല പെ​രു​ന്നാ​ളിന് 26നു കൊടിയേറും
Monday, October 14, 2024 2:44 AM IST
മാ​ന്നാ​ര്‍: പ​രി​ശു​ദ്ധ​ പ​രു​മ​ല തി​രു​മേ​നി​യു​ടെ 122-ാം ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ 26 മു​ത​ല്‍ ന​വം​ബ​ര്‍ ര​ണ്ടുവ​രെ ന​ട​ക്കും. 26നു ​രാ​വി​ലെ 7.30ന് ​വി. മൂ​ന്നി​ന്‍​മേ​ല്‍ കു​ര്‍​ബാ​ന​യ്ക്ക് അ​ല​ക്സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു​ള്ള കൊ​ടി​യേ​റ്റുക​ര്‍​മം ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് ത്രി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ നി​ര്‍​വ​ഹി​ക്കും. മൂ​ന്നി​നു ന​ട​ക്കു​ന്ന തീ​ര്‍​ഥാ​ട​ന വാ​രാ​ഘോ​ഷ പൊ​തു​സ​മ്മേ​ള​ന​വും കാ​തോ​ലി​ക്കാബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും.

27നു ​രാ​വി​ലെ പത്തിന് ​ബ​സ്‌​ക്യോ​മ്മോ അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​നം ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ എ​പ്പി​ഫാനി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​നു ചേ​രു​ന്ന യു​വ​ജ​ന സ​മ്മേ​ള​നം ഡോ.​ജി​നു സ​ഖ​റി​യ ഉ​മ്മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ലി​നു ഗ്രി​ഗോ​റി​യ​ന്‍ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ര്‍​വ​ഹി​ക്കും. ഡോ. ​സി​റി​യ​ക്ക് തോ​മ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കി​ട്ട് ഏ​ഴി​ന് ക​ൺ‍​വ​ന്‍​ഷ​ന്‍ പ്ര​സം​ഗം.

28നു ​രാ​വി​ലെ പത്തിന് ​പ​രി​മ​ളം മ​ദ്യ​വ​ര്‍​ജ​ന ബോ​ധ​വ​ത്കര​ണം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന വി​വാ​ഹ ധ​ന​സ​ഹാ​യ വി​ത​ര​ണം മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 29നു ​രാ​വി​ലെ പത്തിന് ​ഗു​രു​വി​ന്‍ സ​വി​ധേ ഡോ. ​ഗ​ബ്രി​യേ​ല്‍ മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ശു​ശ്രൂ​ഷ​കസം​ഗ​മം കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലി​മ്മീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉദ്ഘാ​ട​നം ചെ​യ്യും. 30നു ​രാ​വി​ലെ പത്തിന് ​അ​ഖി​ല മ​ല​ങ്ക​ര മ​ര്‍​ത്ത​മ​റി​യം വ​നി​താ സ​മാ​ജം സ​മ്മേ​ള​നം ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്ര​ിസോ​സ്റ്റ​മോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പി​തൃ​സ്മൃ​തി സ​മ്മേ​ള​നം. 31നു ​രാ​വി​ലെ പത്തിന് ​പ​രി​സ്ഥി​തി സെ​മി​നാ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പ്രേം​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പേ​ട്ര​ണ്‍​സ് ഡേ ​സെ​ലി​ബ്രേ​ഷ​ന്‍.


പ്ര​ധാ​ന പെ​രു​ന്നാ​ള്‍ ദി​ന​മാ​യ ന​വം​ബ​ര്‍ ഒ​ന്നി​നു രാ​വി​ലെ പത്തിന് ​അ​ഖി​ല മ​ല​ങ്ക​ര പ്രാ​ര്‍​ഥ​നാ​യോ​ഗം ധ്യാ​നം. 10.30ന് ​സ​ന്ന്യാ​സ സ​മൂ​ഹം സ​മ്മേ​ള​നം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തീ​ര്‍​ഥാ​ട​ന വാ​രാ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം. വൈ​കുന്നേരം 5.45ന് ​കാ​തോ​ലി​ക്കാബാ​വ, മെ​ത്രാ​പ്പോ​ലീ​ത്താ​മാ​ര്‍ എ​ന്നി​വ​രെ പ​ള്ളി​യി​ലേ​ക്ക് സ്വീ​ക​രി​ക്കു​ം. ആ​റി​ന് പെ​രു​ന്നാ​ള്‍ സ​ന്ധ്യാ ന​മ​സ്‌​കാ​രം. എ​ട്ടി​ന് ശ്ലൈ​ഹി​ക വാ​ഴ്‌​വ്. 8.15ന് ​ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ റാ​സ. 10.30ന് ​ഭ​ക്തി​ഗാ​നാ​ര്‍​ച്ച​ന.

സ​മാ​പ​ന ദി​ന​മാ​യ ര​ണ്ടി​ന് രാ​വി​ലെ 8.30നു ​ന​ട​ക്കു​ന്ന​ വി. മൂ​ന്നി​ന്‍​മേ​ല്‍ കു​ര്‍​ബാ​ന​യ്ക്ക് ബ​സേ​ലി​യോ​സ് മാ​ര്‍​ത്താ​മ്മാ മാത്യൂ​സ് ത്രി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 10.30ന് ​കാ​തോ​ലി​ക്കാ ബാ​വ ശ്ലൈ​ഹി​ക വാ​ഴ്‌​വ് ന​ല്‍​കും.​ഉ​ച്ച​യ്ക്ക് 12ന് ​മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് വി​ദ്യാ​ര്‍​ഥിപ്ര​സ്ഥാ​ന സ​മ്മേ​ള​നം കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​ന് റാ​സ. മൂ​ന്നി​ന് ക​ബ​റി​ങ്ക​ല്‍ ധൂ​പ​പ്രാ​ര്‍​ഥ​ന, ആ​ശീ​ര്‍​വാ​ദം എ​ന്നി​വ​യോ​ടെ കൊ​ടി​യി​റ​ങ്ങും.