എട​ത്വ: വീസ ത​ട്ടി​പ്പി​നി​ര​യാ​യി ത​ല​വ​ടി സ്വ​ദേ​ശിനി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​ ബി​ജോ​യി തോ​മ​സ് (51) പി​ടി​യി​ല്‍. വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ട​യി​ലാ​ണ് എ​ട​ത്വ പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​ പ്ര​തി​ ആ​ലു​വ​യി​ല്‍നി​ന്ന് പി​ടി​യിലായത്.

സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോ​ണ്‍ കോ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തിവരികയായിരുന്നു. പ്ര​തി മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ മാ​റി മാ​റി ഉ​പ​യോ​ഗി​ച്ച​ത് പോ​ലീ​സി​നെ വ​ല​ച്ചു. പ്ര​തി​യി​ല്‍​നി​ന്നു നി​ര​വ​ധി എടിഎം കാ​ര്‍​ഡു​ക​ളും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇയാൾ ഇ​തി​നു മു​ന്‍​പും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി ജ​യി​ല്‍​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ്.

വീസ​യ്ക്കാ​യി അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് ഇ​സ്ര​യേ​ല്‍ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തീ​ര്‍​ഥാ​ട​ന വി​സ ന​ല്‍​കി അ​വി​ടെനിന്ന് മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റിവി​ടു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​തു​പോ​ലെ നി​ര​വ​ധി പ്പേ​രാ​ണ് ച​തി​യി​ല്‍ പെ​ട്ടി​ട്ടു​ള്ള​ത്.

ത​ല​വ​ടി സ്വ​ദേ​ശിനി ശ​ര​ണ്യ​യു​ടെ ആ​ത്മ​ഹ​ത്യ​യെത്തുട​ര്‍​ന്ന് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റ​ത്തി​നും പ​ണം ന​ല്‍​കി വ​ഞ്ചി​ക്ക​പ്പെ​ട്ട മ​റ്റു ര​ണ്ടു ത​ല​വ​ടി സ്വ​ദേ​ശി​ക​ളു​ടെ പ​രാ​തി​ക​ളി​ല്‍ വ​ഞ്ച​നാകു​റ്റം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യുമാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യാക്കു​റി​പ്പി​ല്‍നി​ന്നാ​ണ് ഏ​ജ​ന്‍​സി​യെക്കു​റി​ച്ചും പ്ര​തി​യെക്കുറി​ച്ചും വി​വ​രം ല​ഭി​ച്ച​ത് ഇ​തി​നെ കേ​ന്ദ്രീ​ക​രി​ച്ചാണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വീസ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ ത​ല​വ​ടി മാ​ളി​യേ​ക്ക​ല്‍ ശ​ര​ണ്യ (34) ആ​ണ് ക​ഴി​ഞ്ഞ അ​ഞ്ചി​ന് തൂ​ങ്ങിമ​രി​ച്ച​ത്.

ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ല്‍നി​ന്നു നി​ര​വ​ധിപ്പേരു​ടെ കൈ​യി​ല്‍ നി​ന്ന് പ​ണം വാ​ങ്ങി ഏ​ജ​ന്‍​സി​ക്ക് കൈ​മാ​റി​യ​താ​യി സൂ​ച​ന ല​ഭി​ച്ചി​രു​ന്നു. ഇ​തേത്തു​ട​ര്‍​ന്ന് ശ​ര​ണ്യ​യു​ടെ അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ നീ​രേ​റ്റു​പു​റ​ത്തു​ള്ള ര​ണ്ട് ബാ​ങ്കു​ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് അ​ര​ക്കോ​ടി​യി​ലേ​റെ രൂ​പ ഏ​ജ​ന്‍​സി​ക്ക് കൈ​മാ​റി​യ​താ​യി തെ​ളി​വ് ല​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ശ​ര​ണ്യ​യു​ടെ കൂ​ട്ടു​കാ​രി​യു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് ആ​റു ല​ക്ഷം രൂ​പ​യോ​ളം ​എ​ജ​ന്‍​സി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

വി​ദേ​ശജോ​ലി സ്വ​പ്നം ക​ണ്ട നി​ര​വ​ധി ആ​ളു​ക​ളു​ടെ പ​ണ​മാ​ണ് ഇ​യാ​ള്‍ കൈ​ക്ക​ലാ​ക്കി​യ​ത്. ശ​ര​ണ്യ​യു​ടെ വി​ശ്വാ​സ്യ​ത​യി​ല്‍ പ​ണം കൈ​മാ​റി​യ മ​റ്റ് തൊ​ഴി​ല​ന്വേ​ഷി​ക​ള്‍ വീസ ത​ട്ടി​പ്പെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് വീസ ത​ട്ടി​പ്പ് വി​വ​രം ശ​ര​ണ്യ​ക്ക് മ​ന​സി​ലാ​യ​ത്.

ഇ​തി​ല്‍ മ​നംനൊ​ന്താ​ണ് ശ​ര​ണ്യ തൂ​ങ്ങിമ​രി​ച്ച​ത്. ശ​ര​ണ്യ​യു​ടെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞ ഭ​ര്‍​ത്താ​വും തൂ​ങ്ങിമ​രി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെയും സ​മ​യോ​ജി​ത​മാ​യ ഇ​ട​പെ​ടലി​ല്‍ ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യി​രു​ന്നു.