ആലപ്പുഴ രൂപതാദിനം ആഘോഷിച്ചു
1460684
Saturday, October 12, 2024 3:12 AM IST
ആലപ്പുഴ: ആലപ്പുഴ രൂപത സ്ഥാപിതമായതിന്റെ 73-ാമത് വാര്‍ഷികം കണ്ടക്കടവ് ഫൊറോന ദേവാലയത്തില്‍ നടത്തി. രാവിലെ ഏഴിന് ആലപ്പുഴ രൂപതാധ്യക്ഷന്റെ കാര്‍മികത്വത്തില്‍ കണ്ടക്കടവ് ഫൊറോന ദേവാലയത്തില്‍ നടത്തിയ ദിവ്യബലിയോടു കൂടി രൂപതാദിന ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. സമൂഹ ദിവ്യബലിക്കുശേഷം ആലപ്പുഴ രൂപതയിലെ വൈദിക സമ്മേളനവും വിവിധ സംഘടനകളുടെ നേതൃസംഗമവും ബിഷ പ് ഡോ. ജയിംസ് ആനാപറന്പി ൽ ഉദ്ഘാടനം ചെയ്തു.
ഉച്ചയ്ക്കുശേഷം നടത്തപ്പെട്ട പൊതുസമ്മേളനം കൊച്ചി രൂപത അഡ്മിനിസ്ട്രേറ്റര്‍ മോണ്‍.ഷൈജു പര്യാത്തിശേരി ഉദ്ഘാടനം ചെയ്തു. അതിവേഗത്തില്‍ സമസ്ത മേഖലകളിലും വളര്‍ച്ച കൈവരിക്കുന്ന രൂപതയ്ക്ക് മോണ്‍. ഷൈജു പര്യാത്തിശേരി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.
രൂപതയുടെ 75-ാമത് വാര്‍ഷികത്തില്‍ രൂപതയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മൂന്നു പദ്ധതികളായ അസീസി ഹോസ്പിസ് വിപുലീകരണം, കണ്ടക്കടവ് കേന്ദ്രീകരിച്ചുള്ള മിനി പാസ്റ്റര്‍ സെന്റര്‍ നിര്‍മാണം, 75 വര്‍ഷത്തില്‍ 75 ഭവനങ്ങള്‍ എന്നിവയെക്കുറിച്ച് ഡോ. ജയിംസ് ആനാപറമ്പില്‍ യോഗത്തില്‍ വിശദീകരിച്ചു.
ഭിന്നശേഷിക്കാനായ ബെഞ്ചമിന്‍ മാത്യു രചിച്ച വയലിനിസ്റ്റ് എന്ന നോവലിന്റെ രണ്ടാം ഭാഗം കഥാകൃത്ത് കെ.എ. സെബാസ്റ്റ്യന്‍ പ്രകാശനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു. യോഗത്തില്‍ എറണാകുളം എംപി ഹൈബി ഈഡന്, കഥാകൃത്ത് കെ.എ. സെബാസ്റ്റ്യന്‍,
മോണ്‍. ജോയ് പുത്തന്‍വീട്ടില്‍, മദര്‍ ലീലാ ജോസ്, കണ്ണമാലി ഫെറോന വികാരി ഫാ. ജോപ്പന് അണ്ടിശേരി, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് പി.എല്‍. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.