ആലപ്പുഴ രൂപതാ ദിനാഘോഷം 11ന്
1460106
Thursday, October 10, 2024 12:11 AM IST
ആലപ്പുഴ: 72 വര്‍ഷം പൂര്‍ത്തിയാക്കിയ ആലപ്പുഴ രൂപതയുടെ രൂപതാദിനം 11ന് ആഘോഷിക്കും. ബിഷപ് മൈക്കിള്‍ ആറാട്ടുകളം, ബിഷപ് പീറ്റര്‍ ചേനപ്പറമ്പില്‍, ബിഷപ് സ്റ്റീഫന്‍ അത്തിപ്പൊഴയില് എന്നിവരെ അനുസ്മരിച്ചുകൊണ്ടാണ് രൂപതാദിനാഘോഷം ആരംഭിക്കുക. എല്ലാ ഇടവകകളിലും അന്നേദിനം രാവിലെ പതാക ഉയര്‍ത്തുകയും രൂപതാദിനാഘോഷം നടത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടിനു കണ്ടക്കടവു ഫൊറോനാ ദേവാലയത്തില്‍ പൊതുസമ്മേളനം നടക്കും.
ആലപ്പുഴ രൂപതാധ്യക്ഷന്‍ ജയിംസ് ആനാപറമ്പില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മോണ്‍. ഷൈജു പര്യാത്തുശേരി അനുഗ്രഹപ്രഭാഷണം നടത്തും. എഴുത്തുകാരന് കെ.എ. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡന് എം.പി, കെ.ജെ. മാക്സി എംഎല്‍എ, മദര്‍ ലീലാജോസ്, ഫാ. ജോപ്പന് ആണ്ടിശേരി, പി.എല്‍. ജോസഫ്, പയസ് ആല്‍ബി കല്ലുവീട്ടില്‍, പേഴ്സി ജോസഫ് കാട്ടുപറമ്പ് എന്നിവര്‍ പ്രസംഗിക്കും.