പ്രതിഷേധ സമരം നടത്തി
1460100
Thursday, October 10, 2024 12:10 AM IST
മാന്നാർ: പഞ്ചായത്ത് പത്താം വാർഡിനോട് ഭരണനേതൃത്വം കാണിക്കുന്ന അവഗണനയ്ക്കെതിരേ വാർഡ് മെംബർ രാധാമണി ശശീന്ദ്രൻ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുജ ജോൺ സമരം ഉദ്ഘാടനം ചെയ്തു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാത്ത ഭരണസമിതി രാജിവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി വി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, പഞ്ചായത്തംഗം അജിത്ത് പഴവൂർ, വത്സല ബാലകൃഷ്ണൻ, കെ.സി പുഷ്പലത, സജി മെഹബൂബ്, നിസാർ കുരട്ടിക്കാട്, അനിൽ മാന്തറ, ജ്യോതി വേലൂർ മഠം, അസീസ് പടിപ്പുരയ്ക്കൽ, അജിത്ത് കുമാർ, ശ്യാമുവൽ മാമൻ, രവീന്ദ്രൻ നായർ, ഉഷ പി. നായർ, രാധാകൃഷ്ണൻ കെ, ശുഭ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.