ജില്ലാ സ്കൂൾ ഒളിമ്പിക്സ് നെറ്റ്ബോൾ മത്സരത്തിൽ അമ്പലപ്പുഴ, മാവേലിക്കര ഉപജില്ലകൾ ജേതാക്കൾ
1460094
Thursday, October 10, 2024 12:10 AM IST
കായംകുളം: വേലഞ്ചിറ പുതിയവിള യുപി സ്കൂള്‍ ഗ്രൗണ്ടില്‍നടന്ന ജില്ലാ സ്കൂള്‍ ഒളിമ്പിക്സ് നെറ്റ്ബോള്‍ മത്സരത്തില്‍ അമ്പലപ്പുഴ, മാവേലിക്കര ഉപജില്ലകള്‍ ജേതാക്കളായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമ്പലപ്പുഴ ഉപജില്ല ഒന്നാം സ്ഥാനവും ഹരിപ്പാട് ഉപജില്ല രണ്ടാം സ്ഥാനവും കായംകുളം ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാവേലിക്കര ഉപജില്ല ഒന്നാം സ്ഥാനവും ആലപ്പുഴ ഉപജില്ല രണ്ടാം സ്ഥാനവും അമ്പലപ്പുഴ ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സ് നെറ്റ് ബോള്‍ മത്സരത്തിനുള്ള ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും തിരഞ്ഞെടുത്തു.
ആണ്‍കുട്ടികളുടെ വിഭാഗത്തിലെ മികച്ച കായിക താരമായി അമ്പലപ്പുഴ ഉപജില്ലയിലെ ഒമര്‍ സൈന്‍, പെണ്‍കുട്ടികളുടെ വിഭാഗത്തിലെ മികച്ച കായിക താരമായി ആലപ്പുഴ ഉപജില്ലയിലെ അനുഗ്രഹ ഷിജു എന്നിവരെ തിരഞ്ഞെടുത്തു.