അ​മ്പ​ല​പ്പു​ഴ: നി​ല​വി​ള​ക്കി​ൽനി​ന്ന് വ​സ്ത്ര​ത്തി​ൽ തീ​പ​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ക​പ്പ​ക്ക​ട പീ​ടി​ക​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ മ​ണി​യ​ന്‍റെ ഭാ​ര്യ പൊ​ന്ന​മ്മ (76) ആ​ണ് മ​രി​ച്ച​ത്. സെ​പ്റ്റം​ബ​ർ 28ന് ​വൈ​കു​ന്നേ​രം വീ​ട്ടി​ൽ നി​ല​വി​ള​ക്ക് ക​ത്തി​ക്ക​വേ​യാ​യി​രു​ന്നു സം​ഭ​വം.

ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ആ​ല​പ്പു​ഴ വണ്ടാ നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.45നാ​ണ് മ​രി​ച്ച​ത്. പു​ന്ന​പ്ര പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 11.30ന് ​വീ​ട്ടുവ​ള​പ്പി​ൽ സം​സ്ക​രി​ക്കും. മാ​താ​വ്: ക​മ​ലാ​ക്ഷി. സ​ഹോ​ദ​ര​ങ്ങ​ൾ: ഗോ​പി, പ​രേ​ത​നാ​യ കു​ട്ട​പ്പ​ൻ (ര​തീ​ശ​ൻ - റി​ട്ട. എഎ​സ്ഐ)