മുട്ടാര്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസിന്റെ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരം
1459405
Monday, October 7, 2024 4:05 AM IST
എടത്വ: 1950ല്‍ ഫാ. ജേക്കബ് അക്കരക്കളത്തില്‍ മുട്ടാര്‍ ഗ്രാമത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്കു വേണ്ടി സ്ഥാപിച്ച സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലിയും ആഘോഷിച്ചു.
ജൂബിലിയുടെ ആരംഭം കുറിച്ചുകൊണ്ട് മുട്ടാര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നടന്ന കൃതജ്ഞതാ ബലിക്ക് പൂര്‍വ വിദ്യാര്‍ഥി ഫാ. ജോസി കൊല്ലമാലില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. സിറിയക് മഠത്തില്‍ ജൂബിലി സന്ദേശം നല്കി. പൂര്‍വ വിദ്യാര്‍ഥികളായ ഫാ. ജോസഫ് മുളവന, ഫാ. ഡേവിഡ് തോട്ടയ്ക്കാട്, ഫാ. ലൈജു കണിച്ചേരി എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു.
തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും സമ്മേളനം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സ്കൂള്‍ മാനേജര്‍ ഫാ. സിറില്‍ ചേപ്പില സമ്മേളനം ഉദ്ഘാടനം ചെയ്തു.
മുന്‍ പ്രിന്‍സിപ്പല്‍മാരായ മറിയാമ്മ എ.സി., മാത്തുക്കുട്ടി ജോസഫ്, ജോസ് കെ. ജേക്കബ്, മുന്‍ ഹെഡ്മാസ്റ്റര്‍മാരായ ജോയ്സണ്‍ കെ.വി., സാജു ഈപ്പന്, സീനിയമോള്‍ മാത്യു, സിസ്റ്റര്‍ സ്റ്റാര്‍ലി സിഎംസി, സിസ്റ്റര്‍ ലിസ് എസ്എബിഎസ് എന്നിവരെ സമ്മേളനം ആദരിച്ചു.
പ്രിന്‍സിപ്പല്‍ ഈശോ തോമസ്, ഹെഡ്മാസ്റ്റര് തോമസ് എം.കെ., പ്രഫ. ജോര്‍ജ് തോമസ്, പ്രഫ. സി എഫ്. ജോസഫ്, ഡോ. ആര്.വി. നായര്‍, അഡ്വ. പി.എസ്. ശ്രീധരന്, ഡോ. ജോസഫ് സ്കറിയ, പ്രതിമോന് പി.ടി., സെബാസ്റ്റ്യന്‍ ജോസഫ്, ഡോ. ആന്റണി മാത്യു, ബിജു സി. തോമസ്, സുനില്‍ മാത്യു, ലൗലേഷ് സി.വി., ജോസഫ് വര്‍ഗീസ്, ഹണി റോസ് ജോസഫ് എന്നിവര്‍പ്രസംഗിച്ചു.