ആവേശത്തിരയായി ബീച്ച് മാരത്തണ്‍
1459403
Monday, October 7, 2024 4:05 AM IST
ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ അത്ലറ്റിക്കോ ഡി ആലപ്പി സംഘടിപ്പിച്ച ഡ്യൂറോഫ്ലെക്സ് ബീച്ച് മാരത്തണ്‍ ആവേശത്തിരമാലയായി മാറി. സ്പോര്‍ട്സ് ആണ് ലഹരി എന്ന സന്ദേശവുമായി ഒരേ വര്‍ണത്തിലുള്ള ടീഷര്‍ട്ട് അണിഞ്ഞ് അണിനിരന്ന അത്ലറ്റുകള് ഒരുമിച്ച് ഓടിയാണ് ലക്ഷ്യം കൈവരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് മാരത്തണിന്റെ 4 -ാമത് എഡിഷനാണ് ഇത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 3500 ഓളം അത്ലറ്റുകളും സ്വദേശികളും ആലപ്പുഴ ബീച്ചില്‍ അണിനിരന്നത്. 91 വയസുള്ള കഞ്ഞിക്കുഴി സ്വദേശി റിട്ട. അധ്യാപകന് ശങ്കുണ്ണി മുതല്‍ നാലു വയസുകാരന്‍വരെ ഓടി ബീച്ച് റണ്ണിന് ആവേശം പകര്‍ന്നു. മാരത്തണിനു മുമ്പ് നടന്ന സൂംബ നൃത്തത്തില്‍ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ നൃത്തച്ചുവടുകള്‍വച്ചു.
10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മത്സര റണ്ണിന് കെ.സി. വേണുഗോപാല്‍ എംപി ഫ്ളാഗ് ഓഫ് ചെയ്തതോടെ ബീച്ച് റണ്‍ ആരംഭിച്ചു. തുടര്‍ന്നു നടന്ന വിവിധ മത്സരങ്ങള്‍ എച്ച്. സലാം എംഎല്‍എയും റണ്ഫണ്ണിന് ജില്ലാ പോലീസ് ചീഫ് മോഹനചന്ദ്രനും ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച ഡോ. രൂപേഷ് സുരേഷ്, സന്തോഷ് ടി. കുരുവിള, ഡോ. തോമസ് മാത്യു, ഡോ. ജഫേഴ്സണ്‍ ജോര്‍ജജ്, ഉണ്ണികൃഷ്ണന്, ബെന്നി ആന്റണി, ആര്. രാജേഷ്, സ്നേഹ ആന്റണി എന്നിവരെ ആദരിച്ചു.
മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പോലീസ് ചീഫ് എം.പി.മോഹനചന്ദ്രന് നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ , വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ജെ. ജോസഫ്, വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു,
സെക്രട്ടറി എന്‍. പ്രദീപ് സംഘാടക സമിതി ഭാരവാഹികളായ അഡ്വ.കുര്യന് ജയിംസ്, ദീപക് ദിനേശ്, യൂജിന്‍ ജോര്‍ജ്, പ്രജീഷ് ദേവസ്യ, നാസര്‍ ദിര്‍ഹം, അനില്‍ തങ്കമണി, എ.വി. ജെ. ബാലന്, ടോം ജോസഫ്, വിപിന്‍ തോമസ്, അഖില്‍ ജോസഫ്, അറഫത്ത് ബഷീര്‍,ബിനീഷ് ബി എസ്, സജി തോമസ്, സി.ടി. സോജി, റോജസ് ജോസ് . സുജാത് കാസിം, സി.വി. മനോജ് കുമാര്‍, രാജേഷ് രാജഗിരി, സജി തോമസ്,ആനന്ദ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.