കായംകുളം: മുതുകുളം പഞ്ചായത്ത് രണ്ടാം വാർഡിൽ കുടുംബശ്രീ നിറപ്പൊലിമ പദ്ധതിയിൽ കൃഷി ഗ്രൂപ്പുകൾ നടത്തിയ ബന്ദിപ്പൂകൃഷിയുടെ വിളവെടുപ്പ് മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.പ്രകാശ്, പഞ്ചായത്തംഗം എ. അനസ്, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, കുടുംബശ്രീ മുതുകുളം ബ്ലോക്ക് കോ - ഓർഡിനേറ്റർ അനീഷ്, അഗ്രി ആർ. പി നിഷ എന്നിവർ പങ്കെടുത്തു.