ട്രെയിനിടിച്ചു മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
1453389
Sunday, September 15, 2024 12:12 AM IST
ചെങ്ങന്നൂർ: ചെറിയനാട് ഭാഗത്ത് ട്രെയിനിടിച്ചു മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ചെറിയനാട് റെയിൽവേഗേറ്റിനു വടക്കു മാറി കഴിഞ്ഞ ദിവസം രാത്രിയാണ് ട്രെയിന്‍ തട്ടി മരണപ്പെട്ടത്. ഉദ്ദേശം 50 വയസ് പ്രായം വരുന്ന പുരുഷനാണ്. നരകലര്‍ന്ന കുറ്റിമീശ, കറുത്ത കുറ്റിമുടി. ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരുന്നു.
മരിച്ചയാളെ തിരിച്ചറിയാന്‍ സഹായിക്കുന്ന എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനിലോ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലോ അറിയിക്കണം.