ചേർത്തല: ദേശീയപാത പുനർനിർമാണം ചേർത്തല നഗരത്തെ രണ്ടായി വിഭജിക്കുന്നത് ഒഴിവാക്കാൻ റയിൽവേ സ്റ്റേഷൻ മുതൽ എക്സറേ കവലവരെ മേൽപ്പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എൻ എച്ച് ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കെ.സി. വേണുഗോപാൽ എംപിക്ക് നിവേദനം നൽകി. നിലവിലുള്ള രീതിയിൽ റോഡ് നവീകരണം പൂർത്തിയാക്കിയാൽ നഗരത്തെ തീരപ്രദേശവുമായി വേഗത്തിൽ ബന്ധിപ്പിക്കുന്നതും സ്വകാര്യ, കെഎസ്ആർടിസി ബസുകൾ അടക്കം സർവീസ് നടത്തുന്നതടക്കമുള്ള റോഡുകൾ അടഞ്ഞുപോകുമെന്ന സ്ഥിതിയാണെന്നും ഇതിനു പരിഹാരമുണ്ടാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സെബാസ്റ്റ്യൻ തയ്യിൽ, ജോമോൻ, മധു കുമാർ, ഷമ്മി കോയിക്കര എന്നിവർ നേതൃത്വം നൽകി.