ക്രൈസ്തവ മൂല്യങ്ങൾ സംരക്ഷിക്കാൻ മാതൃ-പിതൃവേദി മുന്നോട്ടുവരണം
1444110
Sunday, August 11, 2024 11:20 PM IST
അമ്പലപ്പുഴ: ക്രൈസ്തവ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാനും അവകാശങ്ങള്‍ നേടിയെടുക്കാനുമുള്ള പോരാട്ടത്തില്‍ മാതൃ-പിതൃവേദി പ്രവര്‍ത്തകര്‍ സജീവമായി മുന്നോട്ടുവരണമെന്ന് മാതൃ-പിതൃവേദി ആലപ്പുഴ ഫൊറോന ഡയറക്ടര്‍ ഫാ. ലിബിന് പുത്തന്‍പറമ്പില്‍. പുന്നപ്ര മാര്‍ ഗ്രിഗോറിയോസ് ഇടവകയില്‍ മാതൃ-പിതൃവേദി നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫാ. ലിബിന്. പിതൃവേദി യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചുകൊണ്ടു മാര്‍ ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. അനില്‍ കരിപ്പിങ്ങാംപുറം മുഖ്യ സന്ദേശം നല്കി.
അനിമേറ്റര്‍ സിസ്റ്റര്‍ കുസുമം റോസ് സിഎംസി, ഫൊറോന പിതൃവേദി പ്രസിഡന്റ് ജോണ്‍ ബോസ്കോ, ഫൊറോന മാതൃവേദി പ്രസിഡന്റ് മോളമ്മ, സിസ്റ്റര്‍ തെരേസാ മുട്ടത്തുപാറ, അല്ലി ജോസഫ് പുത്തന്‍വീട്ടില്‍. ജേക്കബ് ജോസഫ് വാഴക്കൂട്ടത്തില്‍, ജിജി മാത്യു പനച്ചിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.