ആലപ്പുഴ: കര്‍ഷകദിനാചരണവും ആദരവും മെംബർഷിപ്പ് വിതരണവും ചങ്ങനാശേരി കാര്‍ഷിക ജില്ലാ ഇന്‍ഫാം -ക്രിസ് സംയുക്തമായി 18ന് മാമ്പുഴക്കരി ക്രിസ് സെന്ററില്‍ നടത്തും. കര്‍ഷക ദിനാചരണവും മുതിര്‍ന്ന കര്‍ഷകരെ ആദരിക്കുകയും ചെയ്യുന്ന യോഗത്തില്‍ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
ഫാ. തോമസ് താന്നിയത്ത് ചെയര്‍മാനായും ഫാ. സോണി പള്ളിച്ചിറയില്‍ വൈസ് ചെയര്‍മാനായും ജിനോ ജോസഫ് കളത്തില്‍, സി.ടി. തോമസ് കാച്ചംകോടം, വര്‍ഗീസ് എം.കെ. മണ്ണൂപ്പറമ്പില്‍ കണ്‍വീനര്‍മാരായും ജോസി ഡൊമിനിക് തേവേരിക്കളം പബ്ലിസിറ്റി & ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായും സ്വാഗതസംഘം രൂപീകരിച്ചു. ആലോചനയോഗത്തില്‍ ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത് അധ്യക്ഷത വഹിച്ചു. ഫാ. സോണി പള്ളിച്ചിറയില്‍, പിആര്‍ഒ ടോം ജോസഫ് ചമ്പക്കുളം, ഡോക്ടര്‍ സേവിച്ചന് മുഹമ്മ, ജോഫി മാത്യു ഇല്ലിപ്പറമ്പില്‍, ജിനോ ജോസഫ് കളത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.