പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബൂത്ത് ബിന്നുകൾ നൽകി
1443492
Saturday, August 10, 2024 12:00 AM IST
ചേര്‍ത്തല: ലയൺസ് ക്ലബ്ബ് ഓഫ് ചേർത്തല കൊയർ ലാൻഡിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തല നഗരസഭയ്ക്ക് ആധുനിക പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബൂത്ത് ബിന്നുകൾ കൈമാറി.
ലയൺസ് ക്ലബ്ബ് ഓഫ് ചേർത്തല കൊയർലൻഡ് പ്രസിഡന്റ് തോമസ് കാളാരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവന് ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് വൈസ് ഗവർണർ അമർനാഥിൽ നിന്നു ഏറ്റുവാങ്ങി.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭാ ജോഷി, ഏലികുട്ടി ജോൺ, ജി. രഞ് ജിത്ത്, കൗൺസിലർമാരായ ബാബു മുള്ളന്‍ചിറ, ആശാ മുകേഷ്, എം.കെ. പുഷ്പകുമാർ, ഹരിത കർമസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.