പൂച്ചാക്കൽ: തൈക്കാട്ടുശേരി പാലത്തിൽനിന്നു കായലിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട്ടുശേരി പഞ്ചായത്ത് 16-ാം വാർഡിൽ വല്ലയിൽ മനോജിന്റെ ഭാര്യ ജ്യോത്സന (48)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജ്യോത്സനയുടെ സൈക്കിളും ചെരിപ്പും ഫോണും പാലത്തിന്റെ കൈവരിയിൽ നിന്നു കണ്ടെത്തിയതിനെതുടർന്ന് കായലിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്ന് സൂചനയുണ്ട്. മക്കൾ: മനുജ, അനാമിക. സംസ്കാരം നടത്തി.