കായംകുളം: എംഎൽഎയുടെ മണ്ഡല ആസ്തിവികസന ഫണ്ടിൽനിന്നു രണ്ടു ലക്ഷം രൂപ വിനിയോഗിച്ച് കായംകുളം നഗരസഭ 20-ാം വാർഡിലെ കുറ്റിത്തെരുവ് മുസ്ലിം ജമാഅത്ത്പള്ളിയുടെ മുൻവശത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം യു. പ്രതിഭ എംഎൽഎയുടെ സാന്നിധ്യത്തിൽ മുതിർന്ന പൗരനായ ഹാജി ഹസൻകുഞ്ഞ് നിർവഹിച്ചു. വാർഡ് കൗൺസിലർ വിജയശ്രീ, നഗരസഭാ കൗൺസിലർ ബിജു നസറുള്ള, കുറ്റിത്തെരുവ് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ ഷുക്കൂർ, സെക്രട്ടറി ഫസൽ റഹ്മാൻ, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.