പദ്ധതികള്‍ക്ക് അംഗീകാരമായി
1438291
Monday, July 22, 2024 11:41 PM IST
ആലപ്പുഴ: നഗരസഭ 2024-25 വര്‍ഷത്തെ പദ്ധതികള്‍ക്ക് ആവശ്യമായ ഭേദഗതികള്‍ നടത്താന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന ദ്വിവത്സര പദ്ധതികള്‍ക്ക് മുഴുവന്‍ തുകയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും തന്വര്ഷത്തേക്കു പുതിയ പദ്ധതികള്‍ക്ക് തുക അനുവദിക്കുന്നതിനും തീരുമാനിച്ചു.
നിലവില്‍ സ്പില്‍ ഓവര്‍ ആകുന്നതും പുതിയതുമായ പദ്ധതികള്‍ വേഗത്തില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് എന്‍ജനിയറിംഗ് വിഭാഗം നടപടി സ്വീകരിക്കും. എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരും വേഗത്തില്‍ പദ്ധതിയുടെ നടത്തിപ്പിനായി പ്രവര്‍ത്തനം നടത്തണമെന്ന് നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ പറഞ്ഞു.
കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.ആര്. പ്രേം, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സൗമ്യരാജ്, പ്രതിപക്ഷ നേതാവ് അഡ്വ. റീഗോ രാജു, കൗണ്‍സിലര്‍മാരായ മനു ഉപേന്ദ്രന്, മെഹബൂബ്, അരവിന്ദാക്ഷന്, സെക്രട്ടറി എ.എം. മുംതാസ്, എന്‍ജിനിയര്‍ ഷിബു നാലപ്പാട്ട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.