ടോംസ് ആന്റണി മെമ്മോറിയൽ ക്വിസ് മത്സരം നടത്തി
1438290
Monday, July 22, 2024 11:41 PM IST
ആലപ്പുഴ: യുവദീപ്തി എസ്എംവൈഎം ആലപ്പുഴ ഫൊറോനയുടെ നേതൃത്വത്തിൽ രണ്ടാമത് ടോംസ് ആന്റണി മെമ്മോറിയൽ ക്വിസ് പുന്നമട സെന്റ് മേരീസ് പാരിഷ് ഹാളിൽ നടന്നു. കൈനകരി സെന്റ് മേരീസ് യൂണിറ്റ് അംഗങ്ങളായ ഷെറിൽ എസ്. തോമസ്, ജോമോൾ പി.എസ് എന്നിവർ ഒന്നാം സ്ഥാനവും തത്തംപള്ളി സെന്റ് മൈക്കിൾസ് യൂണിറ്റ് അംഗങ്ങളായ മെറിൻ മേഴ്സി സാബു, മെറീന മരിയ സാബു എന്നിവർ രണ്ടാം സമ്മാനവും അറുനൂറ്റാമ്പാടം തിരുഹൃദയ യൂണിറ്റ് അംഗങ്ങളായ മരിയ ജോസ്, ട്രീസാ ജോസ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നായി 25 ടീമുകൾ പങ്കെടുത്തു.
സമ്മാനാർഹർക്ക് ടോംസ് ആന്റണിയുടെ കുടുംബാംഗങ്ങൾ നൽകിയ കാഷ് അവാർഡും സർട്ടിഫിക്കറ്റും ഫൊറോനാ ഡയറക്ടർ ഫാ. സോണി പള്ളിച്ചിറയിൽ വിതരണം ചെയ്തു. ഫൊറോന പ്രസിഡന്റ് ജെഫിൻ ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാ. ലിബിൻ പുത്തൻപറമ്പിൽ, രേഖ ടോംസ്, ജോമോൾ ജയിംസ്, ലിന്റാ ജോഷി എന്നിവർ പ്രസംഗിച്ചു. ജിതിൻ ജോസഫ്, എബി മാത്യു, റിയാ സിബി എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.