കത്തോലിക്കാ കോണ്‍ഗ്രസ് സീറോ മലബാര്‍ സഭയുടെ അല്മായ ശബ്ദം: കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി
1437980
Sunday, July 21, 2024 11:31 PM IST
ആലപ്പുഴ: കത്തോലിക്കാ കോണ്‍ഗ്രസ് സീറോ മലബാര്‍ സഭയുടെ അല്മായ ശബ്ദമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്കാ കോണ്‍ഗ്രസ് തത്തംപള്ളി യൂണിറ്റ് സംഘടിപ്പിച്ച ‘ആദരവ്-2024’ല്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡണ്ട് ബിനു സ്കറിയ വടകര അധ്യക്ഷത വഹിച്ചു. തത്തംപള്ളി ഇടവകയില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും വിവിധ പഠന മേഖലകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും മാര്‍ ആലഞ്ചേരി മെമന്റോ നല്കി ആദരിച്ചു. യോഗത്തില്‍ തത്തംപള്ളി ഇടവകയിലെ അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന വ്യക്തികളെ ആദരിച്ചു.
യോഗത്തില്‍ ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, അതിരൂപത പ്രസിഡണ്ട് ബിജു സെബാസ്റ്റ്യന്‍, തത്തംപള്ളി ഇടവക വികാരി ഡോ. ജോസഫ് പുതുപ്പറമ്പില്‍, കത്തോലിക്ക കോണ്‍ഗ്രസ് ആലപ്പുഴ ഫൊറോന ഡയറക്ടര്‍ ഫാ. ജോയല്‍ പുന്നശേരി, തത്തംപള്ളി യൂണിറ്റ് ഡയറക്ടര്‍ ഫാ.ജോണിക്കുട്ടി തറക്കുന്നേല്‍, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, അതിരൂപതാ ട്രഷറര്‍ ജോസ് ജോണ്‍ വേങ്ങാന്തറ, തത്തംപള്ളി വാര്‍ഡ് കൗണ്‍സിലര്‍ കൊച്ചുത്രേസ്യാമ്മ ജോസഫ്, കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത സെക്രട്ടറിമാരായ ജിനോ ജോസഫ്, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കത്തോലിക്കാ കോണ്‍ഗ്രസ് ആലപ്പുഴ ഫൊറോന പ്രസിഡന്റ് പി. എ. ദേവസ്യ പുളിക്കാശേരി, കത്തോലിക്കാ കോണ്‍ഗ്രസ് ആലപ്പുഴ ഫൊറോനാ വനിതാ കോ-ഓർഡിനേറ്റര്‍ രഞ്ജിനി തോമസ്, തത്തംപള്ളി യൂണിറ്റ് സെക്രട്ടറി കെ.ടി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഡയാന ജോയിക്കുട്ടി, ടോമി കടവില്‍, ഷേര്‍ളി ആന്റണി, സിജോ ജോണ്‍, ഒ.ജെ സെബാസ്റ്റ്യന്‍, ടോമി ജോസഫ്, ജോമോന് ജോസഫ്, സിജി ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക്നേതൃത്വംനല്‍കി.