പീഡനം: യുവാവ് അറസ്റ്റിൽ
1437975
Sunday, July 21, 2024 11:31 PM IST
മാന്നാർ: സാമൂഹമാധ്യമമായ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട് പലതവണ പലയിടങ്ങളിൽ കാണുകയും തുടർന്ന് വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പോലീസ് പിടിയിൽ. കോട്ടയം ഉദയനാപുരം വൈക്കം പ്രയാർ ദിലീപ് ഭവനിൽ അമൽ കൃഷ്ണ(19)നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരിയിൽ സ്നാപ്പ് ചാറ്റ് വഴി പെൺകുട്ടിയെ പരിചയപ്പെട്ട പ്രതി, കുട്ടി പഠിക്കുന്ന സ്കൂളിലും മറ്റും നേരിൽ കാണുകയും മാർച്ച് 23ന് ഉച്ചയ്ക്ക് വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയുടെ മുറിയിൽ വച്ച് ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കുകയുമാ യിരുന്നു. പിന്നീട് 28ന് പ്രതിയുടെ കോട്ടയത്തുള്ള വീട്ടിൽവച്ചും പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തെപ്പറ്റി പത്തനംതിട്ട ശിശുക്ഷേമ സമിതിയിൽനിന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുളിക്കീഴ് പോലീസ് കേസെടുത്തു. തുടർന്ന് പോലീസ് ഇൻസ്പെക്ടർ കെ.അജിത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.