ക്ഷേത്രത്തിൽ മോഷണം
1437628
Sunday, July 21, 2024 2:08 AM IST
അമ്പലപ്പുഴ: കാണിക്കവഞ്ചി തകർത്ത് ക്ഷേത്രത്തിൽ മോഷണം. അമ്പലപ്പുഴ കോമന വെളിയിൽ കാവ് ദേവീക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശനിയാഴ്ച പുലർച്ചെ ക്ഷേത്ര ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ചുറ്റമ്പലത്തിൽ വച്ചിരുന്ന നാലു കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നു.
ഏഴു നിലവിളക്കുകളും ഉരുളിയും നഷ്ടപ്പെട്ടു. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തെ മതിൽ ചാടിയാണ് മോഷ്ടാവ് അകത്തു കടന്നതെന്ന് സംശയിക്കുന്നു. മതിലിനു സമീപം ചെരുപ്പുകൾ കിടപ്പുണ്ടായിരുന്നു. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.