പഴവങ്ങാടി തീർഥാടന പള്ളിയിൽ പ്രധാന തിരുനാൾ നാളെ
1437362
Friday, July 19, 2024 10:50 PM IST
ആലപ്പുഴ: പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ തീർഥാടന പള്ളിയിൽ പരിശുദ്ധ കർമല മാതാവിന്റെ തിരുനാൾ നാളെ. നാളത്തെ തിരുനാൾ കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും. രാവിലെ വികാരി ഫാ. സിറിയക് കോട്ടയിൽ വിശുദ്ധ കുർബാനയ്ക്ക് കാർമികനാകും.
പ്രദക്ഷിണത്തോടെയാണ് പ്രധാനദിന തിരുനാൾ സമാപിക്കുന്നത്. രാവിലെ 11.30ന് നടക്കുന്ന വിശുദ്ധ കുർബാനയുടെ പ്രദക്ഷിനത്തിന് ആലപ്പുഴ ബിഷപ് മാർ ജയിംസ് ആനാപറമ്പിൽ കാർമികത്വം വഹിക്കും. തിങ്കളാഴ്ച സകല മരിച്ചവരുടെയും ഓർമ ആചരണത്തോടെയാണ് തിരുനാൾ സമാപിക്കുന്നത്.