ഉമ്മന്‍ചാണ്ടി അനുസ്മരണവും അന്നദാനവിതരണവും
1437083
Thursday, July 18, 2024 10:35 PM IST
അമ്പലപ്പുഴ: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിന്റെ ഒന്നാമത് വാര്‍ഷിക ഓര്‍മദിനം പുന്നപ്ര ശാന്തിഭവനില്‍ സംഘടിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് വെസ്റ്റ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. സമ്മേളനവും ശാന്തിഭവന് അന്തേവാസികള്‍ക്കുള്ള അന്നദാന വിതരണവും ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് പുന്നപ്ര വെസ്റ്റ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതലവഹിക്കുന്ന ജി. രതീഷ് അധ്യക്ഷത വഹിച്ചു. ഉമ്മൻ ചാണ്ടിയുടെ സ്മരണാർഥം ശാന്തിഭവൻ നൽകുന്ന മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് പി.എ. കുഞ്ഞുമോന് ഫാ. ഈനാശു വിൻസന്റ് ചിറ്റിലപ്പള്ളി നൽകി. കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ്, യുഡിഎഫ് കൺവീനർ ആർ. സനൽകുമാർ, ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് ടി.എ. ഹാമീദ്, യുഡിഎഫ് അമ്പലപ്പുഴ മണ്ഡലം ചെയർമാൻ കമാൽ.എം. മാക്കിയിൽ എന്നിവർ പങ്കെടുത്തു.