മെഡി. കോളജ് ആശുപത്രിയിലെ മരങ്ങള്‍ അപകടഭീഷണിയാകുന്നു
1437082
Thursday, July 18, 2024 10:35 PM IST
അമ്പലപ്പുഴ: അപകടഭീഷണിയായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൂറ്റന്‍ മരങ്ങള്‍. ആശുപത്രിയുടെ വടക്ക് പടിഞ്ഞാറെ ഭാഗത്തായി നിര്‍മാണം പൂര്‍ത്തിയാകുന്ന വിശ്രമകേന്ദ്രത്തിനോട് ചേര്‍ന്നുള്ള കൂറ്റന്‍ അക്വേഷ്യാമരങ്ങളാണ് റോഡിലേക്ക് ചരിഞ്ഞ് അപകടാവസ്ഥയിലായിരിക്കുന്നത്. മരം വീണാല്‍ തൊട്ടടുത്തുള്ള വീടുകള്‍ക്കും റോഡിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനുകള്‍ക്കും നാശനഷ്ടം സംഭവിക്കും. അപകടത്തിന് വഴിയൊരുക്കുന്ന മരങ്ങള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നല്കി.