വീടിനു മുകളില്‍ മരം വീണു: ഭിന്നശേഷിക്കാരിക്കു പരിക്ക്
1437080
Thursday, July 18, 2024 10:34 PM IST
എടത്വ: സമീപവാസിയുടെ പറമ്പില്‍നിന്ന മരം വീടിനു മുകളിലേക്ക് കടപുഴകി വീണു. ഭിന്നശേഷിക്കാരിക്കു പരിക്ക്. എടത്വ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പാലപ്പറമ്പില്‍ രേവമ്മ രമണന്റെ വീടിനു മുകളിലേക്ക് മരം കടപുഴകി വീണാണ് ഭിന്നശേഷിക്കാരിയായ സിന്ധുവിനു പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
ഓടുമേഞ്ഞ വീടിന്റെ മുകളില്‍ മരം വീണതോടെ വീട്ടിലുണ്ടായിരുന്ന സിന്ധുവിന്റെ തലയില്‍ ഓട് പൊട്ടിവീഴുകയായിരുന്നു. പരിക്കിനെത്തുടര്‍ന്ന് സിന്ധു എടത്വ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നിട്ടുണ്ട്. സമീപവാസിയുടെ പറമ്പില്‍ അപകടനിലയില്നിന്ന മരമാണ് വീണത്. വീടിനു സമീപത്തുനിന്ന രണ്ടു വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്.