ബിബിഎ ഹോണേഴ്സ് കോഴ്സിൽ പ്രൊവിഡൻസിന് അംഗീകാരം
1437077
Thursday, July 18, 2024 10:34 PM IST
ചെങ്ങന്നൂർ: പ്രൊവിഡൻസ് എൻജിനിയറിംഗ് കോളജിൽ നാലു വർഷത്തെ ബിബിഎ ഹോണേഴ്സ് കോഴ്സിന് അംഗീകാരം ലഭിച്ചു. ബിബിഎ ഹോണേഴ്സ് കോഴ്സിന് എഐസിടി അംഗീകാരവും ഒപ്പം കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ അഫിലേഷനുമാണ് ബിബിഎ ഹോണേഴ്സ് കോഴ്സിൽ മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ഫിനാൻസ് മുതലായ മാനേജ്മന്റ് വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നതോടൊപ്പം തന്നെ എഐ ആൻഡ് ഡാറ്റ അനാലിസിസ്, ഈ-സ്പോർട്സ് മാനേജ്മെന്റ്, ഡിജിറ്റൽ മീഡിയ എന്റർപ്രെനേർഷിപ്പ്, ലോജിസ്റ്റിക് മാനേജ്മെന്റ് എന്നീ മേഖലകളിൽ സ്പെഷലൈസ് ചെയ്യാനുള്ള അവസരങ്ങളും ലഭ്യമാണ്.
തെരഞ്ഞെടുക്കുന്ന സ്പെഷലൈസേഷൻ കോഴ്സുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് വിദേശ രാജ്യങ്ങളിൽ ഇന്റേൺഷിപ്പ് ഉറപ്പുവരുത്തും വിധമാണ് പ്രസ്തുത കോഴ്സ് നടപ്പിലാക്കുന്നത്
.
നാലുവർഷം നീണ്ടുനിൽക്കുന്ന ബിബിഎ ഹോണേഴ്സ് കോഴ്സിൽ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കാണ് അഡ്മിഷൻ ലഭിക്കുക. 2015 ൽ സ്ഥാപിതമായ പ്രൊവിഡൻസ് എൻജിനിയറിംഗ് കോളജിൽ വിവിധതരം ബി.ടെക് കോഴ്സുകളും എംബിഎ കോഴ്സുമാണ് നിലവിലുള്ളത്.