ഉമ്മൻ ചാണ്ടി പൊതുപ്രവർത്തകർക്ക് മാതൃക: കെ.സി. വേണുഗോപാൽ എംപി
1437075
Thursday, July 18, 2024 10:34 PM IST
കായംകുളം: പൊതു പ്രവർത്തകരും രാഷ്ട്രീയനേതാക്കളും എക്കാലത്തും ഉയർത്തിപ്പിടിക്കേണ്ട മാനുഷിക മൂല്യങ്ങളുടെ ആൾരൂപമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും പൊതുപ്രവർത്തകർ അദ്ദേഹത്തെ മാതൃകയാക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കായംകുളം ബ്ലോക്ക് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിറപ്പുറത്ത് മുരളി അധ്യക്ഷത വഹിച്ചു.
കറ്റാനം ഷാജി, ടി. സൈനുലാബ്ദീൻ, പി.സി. വിഷ്ണുനാഥ് എംഎൽഎ, ഏബ്രഹാം മാർ എപ്പിഫാനിയോസ്, അബ്ദുൽ ഷുക്കൂർ മൗലവി, ബ്രഹ്മശ്രീ ശിവബോധാനന്ദസ്വാമികൾ, ഡോ. പള്ളിക്കൽ സുനിൽ, കെ.പി. ശ്രീകുമാർ, ജോൺസൺ ഏബ്രഹാം, എൻ. രവി, യു. മുഹമ്മദ്, എ.പി. ഷാജഹാൻ, എ.എം. കബീർ, അഫ്സൽ പ്ലാമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.