കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി
1436850
Wednesday, July 17, 2024 11:35 PM IST
ചേർത്തല: ബിഷപ്പ് മൂർ വിദ്യാപീഠം സ്കൂളിലെ പുതിയ നോർട്ടൺ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പും ചെയർമാനുമായ റവ.ഡോ. മലയിൽ സാബു കോശി ചെറിയാൻ നിര്‍വഹിച്ചു. മാനേജർ ഫാ. തോമസ് കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രിനു ചെറിയാൻ, ഫാ. ജോർജ് മാത്യു, ഫാ. ജിജി ജോൺ ജേക്കബ്, ജോസ് പായിക്കാട്, സിബിഎസ്ഇ സിറ്റി കോ-ഓർഡിനേറ്റർ സൂസൻ, വയലാർ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി, സ്കൂൾ പിടിഎ പ്രസിഡന്റ് രാജേഷ് കുമാർ, മനു ഹർഷകുമാർ, സ്കൂൾ അക്കാഡമിക് ഡറക്ടർ ആശാ കുറുപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.