വീ​ട് ക​ത്തി​ന​ശി​ച്ചു; ലക്ഷങ്ങളുടെ നഷ്ടം
Sunday, June 23, 2024 5:04 AM IST
തു​റ​വൂ​ർ: തീ ​പ​ട​ർ​ന്ന​തി​നെതു​ട​ർ​ന്ന് അ​ന്ധ​കാ​ര​ന​ഴി കോ​ൺ​വ​ന്‍റി​നു സ​മീ​പം മാ​വേ​ലി​ത്ത​യ്യി​ൽ അ​ഗ​സ്റ്റി​ന്‍റെ വീ​ട് ഉ​ൾ​ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11 യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫ്രി​ഡ്ജ്, അ​ല​മാ​ര, ടി​വി എ​ന്നി​വ​യും വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും ജ​ന​ലു​ക​ളും ക​ത്തി​ന​ശി​ച്ചു. വൈ​ദ്യുതി സ​ർ​ക്കൂ​ട്ടി​ൽനി​ന്നു തീ ​പ​ട​ർ​ന്ന​താ​ണെ​ന്നാ​ണ് നി​ഗ​മ​നം. ആ​ള​പാ‌‌​മി​ല്ല.