വ​ള്ള​ങ്ങ​ൾ കാ​ലി​യാ​കു​ന്നു; തീ​രം കൊ​ടും വ​റു​തി​യി​ൽ
Sunday, June 16, 2024 2:53 AM IST
തു​റ​വൂ​ർ: മ​ഴ ശ​മി​ച്ച് മാ​നം തെ​ളി​ഞ്ഞെ​ങ്കി​ലും തീ​ര​ദേ​ശം കൊ​ടും വ​റു​തി​യു​ടെ പി​ടി​യി​ൽ. ക​ഴി​ഞ്ഞ അ​ഞ്ചുമാ​സ​മാ​യി മ​ത്സ്യല​ഭ്യ​ത ഇ​ല്ലാ​താ​യി​ട്ട്. വ​ള്ള​മി​റ​ക്കു​ന്ന​തി​ന്‍റെ ചെ​ല​വ് തു​ക പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

കൂ​ടാ​തെ വ​ലി​യ യാ​ന​ങ്ങ​ൾ പു​റം​ക​ട​ലി​ൽ ചെ​റി​യ ക​ണ്ണി​വ​ല​ക​ൾ ഉ​പ​യോ​ഗി​ച്ച് മീ​ൻ​പി​ടി​ക്കു​മ്പോ​ൾ കു​ഞ്ഞുമ​ത്സ്യ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന​തും ക​ട​ലി​ൽ മ​ത്സ്യ ങ്ങ​ൾ കു​റ​യാ​ൻ കാ​ര​ണമായി. വ​ൻ​തോ​തി​ൽ ചെ​മ്മി​നും ചാ​ള​യും ഐ​ല​യും ല​ഭി​ക്കേ​ണ്ട സ​മ​യ​മാ​ണ് ഒ​രു മീ​നും ല​ഭി​ക്കാ​തെ മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ വ​ല​യു​ന്ന​ത്.

ചെ​ല്ലാ​നം ഹാ​ർ​ബ​ർ, പ​ള്ളി​ത്തോ​ട് ചാ​പ്പ​ക്ക​ട​വ്, അ​ന്ധ​കാ​ര​ന​ഴി, തൈ​ക്ക​ൽ ബി​ച്ച്, അ​ർ​ത്തു​ങ്ക​ൽ ഹാ​ർ​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽമാ​ത്രം ചെ​റു​തും വ​ലു​തു​മാ​യ അ​ഞ്ഞൂറോ​ളം വ​ള്ള​ങ്ങ​ളാ​ണ് ക​ട​ലി​ൽ പോ​കു​ന്ന​ത്. ലൈ​ലാ​ൻഡ് വ​ള്ള​ങ്ങ​ളും ചെ​റു​വ​ള്ള​ങ്ങ​ളും മു​റി​വ​ള്ള​ങ്ങ​ളു​മാ​ണ് മ​ത്സ്യബ​ന്ധ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ന്ന​ത്. നി​ല​വി​ൽ അ​ൻ​പ​തി​ൽ താ​ഴെ വ​ള്ള​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ട​ലി​ൽ പോ​കു​ന്നു​ള്ളു. ഇ​വ​ർ​ക്കാ​ക​ട്ടെ, ചെ​റി​യ അ​ള​വി​ൽ വേ​ളൂ​രി​യും പൊ​ടി​മീ​നും മാ​ത്ര​മേ ല​ഭി​ക്കു​ന്നു​ള്ളൂ.