യൂ​ട്യൂ​ബ​ർ സ​ഞ്ജു ടെ​ക്കി​യു​ടെ ലൈ​സ​ൻ​സ് ആ​ജീ​വ​നാ​ന്തം റ​ദ്ദാ​ക്കി
Sunday, June 16, 2024 2:16 AM IST
അമ്പ​ല​പ്പു​ഴ: കാ​റി​ൽ കു​ള​മൊ​രു​ക്കി വി​വാ​ദം സൃ​ഷ്ടി​ച്ച യൂ​ട്യൂ​ബ​ർ സ​ഞ്ജു ടെ​ക്കി​യു​ടെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് ആ​ജീ​വ​നാ​ന്തം റ​ദ്ദാ​ക്കി. ആ​ല​പ്പു​ഴ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒയാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

വി​വാ​ദ സം​ഭ​വ​ത്തി​ൽ കാ​റോ​ടി​ച്ച സൂ​ര്യ​നാ​രാ​യ​ണ​ന്‍റെ ലൈ​സ​ൻ​സും സ​ഞ്ജു​വി​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​നും ഒ​രു വ​ർ​ഷ​ത്തേ​ക്ക് റ​ദ്ദ് ചെ​യ്ത​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ര​മ​ണ​ൻ പ​റ​ഞ്ഞു. തു​ട​ർ​ച്ച​യാ​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ഈ ന​ട​പ​ടി​യെ​ന്ന് ആ​ർ​ടി​ഒ വ്യ​ക്ത​മാ​ക്കി. 12 ഓ​ളം വീ​ഡി​യോ​ക​ൾ നി​യ​മലം​ഘ​നം ന​ട​ത്തി​യ​താ​യി സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.