പ​ക്ഷി​പ്പ​നി: നി​രോ​ധ​നം ലം​ഘി​ച്ച് ക​ച്ച​വ​ടം ന​ട​ത്തി​യ മു​ട്ട​ക​ൾ പി​ടി​ച്ചെ​ടു​ത്തു
Friday, June 14, 2024 11:39 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല​യി​ല്‍ പ​ക്ഷി​പ്പ​നി വ്യാ​പ​ക​മാ​കു​മ്പോ​ഴും നി​രോ​ധ​നം ലം​ഘി​ച്ച് ക​ച്ച​വ​ടം ന​ട​ത്തി​യ മു​ട്ട​ക​ൾ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്തു. ചേ​ർ​ത്ത​ല മാ​ർ​ക്ക​റ്റി​ലെ മു​ട്ട മൊ​ത്ത വ്യാ​പാ​രി​യി​ൽനി​ന്നാ​ണ് നി​രോ​ധ​നം ലം​ഘി​ച്ച് വി​പ​ണ​നം ന​ട​ത്തി​യ മു​ട്ട​ക​ൾ ന​ഗ​ര​സ​ഭ ആ​രോ​ഗ്യവി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. റെ​യ്ഡി​ന് ന​ഗ​ര​സ​ഭ സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സു​നി​ലാ​ൽ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജി. ​പ്ര​വീ​ൺ, ടി.​പി. ആ​രി​ഷ് മോ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പി​ടി​ച്ചെ​ടു​ത്ത മു​ട്ട​ക​ൾ വാ​ഹ​നം സ​ഹി​തം ചേ​ർ​ത്ത​ല പോ​ലീ​സി​നു കൈ​മാ​റി.