കു​വൈ​റ്റിലെ തീ​പി​ടി​ത്തം: മ​രി​ച്ച​വ​രി​ൽ പാ​ണ്ട​നാ​ട് സ്വ​ദേ​ശിയും
Friday, June 14, 2024 12:01 AM IST
ചെങ്ങ​ന്നൂ​ര്‍: കു​വൈ​റ്റിലെ തൊ​ഴി​ലാ​ളി ക്യാന്പിലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രി​ൽ ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട് സ്വ​ദേ​ശി​യും. നി​ര​ണ​ത്തുനി​ന്നു ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട് വ​ന്മ​ഴി മ​ണ​ക്ക​ണ്ട​ത്തി​ൽ താ​മ​സ​മാ​ക്കി​യ മാ​ത്യു തോ​മ​സി(53)ന്‍റെ മ​ര​ണ​മാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

നി​ര​ണം പ്ലാ​ച്ചു​വ​ട്ടി​ൽ പ​രേ​ത​രാ​യ ഗീ​വ​ർ​ഗീ​സ് തോ​മ​സി​ന്‍റെയും മ​റി​യാ​മ്മ​യു​ടെ​യും മ​ക​നാ​യ മാ​ത്യു തോ​മ​സ് കു​വൈ​റ്റിലെ ഷോ​പ്പിം​ഗ് മാ​ളി​ൽ മു​പ്പ​തുവ​ർ​ഷ​മാ​യി സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ൽവ​ന്നു മ​ട​ങ്ങി​യ​ത്. മാ​ത്യു​വി​നൊ​പ്പം സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ഷി​ബു വ​ർ​ഗീ​സും കു​വൈ​റ്റിലുണ്ടാ​യി​രു​ന്നെ​ങ്കി​ലും ഷിബുവിനെക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ രാ​ത്രി വൈ​കി​യും വീ​ട്ടു​കാ​ർ​ക്കു ല​ഭി​ച്ചി​ട്ടി​ല്ല. അ​പ​ക​ട​ത്തി​നു ത​ലേ​ന്നാ​ൾ വീ​ട്ടി​ലേ​ക്കു ഫോ​ണ്‍​വി​ളി​ച്ചു വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​ച്ച മാ​ത്യു​വി​നെ പി​ന്നീ​ട് ഫോ​ണി​ലും ല​ഭി​ക്കാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു.

അ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വി​യോ​ഗ​വാ​ര്‍​ത്ത വീ​ട്ടു​കാ​ർ​ക്കു ല​ഭി​ക്കു​ന്ന​ത്. ഭാ​ര്യ ഷി​നു മാ​ത്യു​വും ര​ണ്ടു പെ​ണ്‍​മ​ക്ക​ളും ഭാ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. മൂ​ത്ത മ​ക​ൾ മേ​ഘ ന​ഴ്‌​സി​ംഗ് പാ​സായി നി​ൽ​ക്കു​ന്നു. ഇ​ള​യ മ​ക​ൾ മെ​റി​ന്‍ എംബിഎ​ക്ക് പ്ര​വേ​ശ​നം നേ​ടി ഹൈ​ദ്ര​ബാ​ദി​ലേ​ക്കു പോ​കാ​നു​ള്ള ത​യാറെ​ടു​പ്പി​ലാ​യി​രു​ന്നു.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്ന് പാ​ണ്ട​നാ​ട്ടി​ലെ വീ​ട്ടി​ൽ എ​ത്തി​യേ​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ് രാ​ത്രി വൈ​കി​യും ബ​ന്ധു​ക്ക​ൾ​ക്കു ല​ഭി​ക്കു​ന്ന വി​വ​രം.