പ്രതിസന്ധികളെ അതിജീവിക്കാൻ പ്രാർഥന സഹായിച്ചു: പാർവതി ഗോപകുമാർ
1417965
Sunday, April 21, 2024 11:22 PM IST
പരുമല: പ്രതിസന്ധികളെ അതിജീവിക്കാനും സിവില്‍ സെര്‍വീസിലേക്ക് എത്താനും സഹായകമായത് പ്രാര്‍ഥനയും ഗുരുക്കന്മാരുടെ അനുഗ്രഹവുമാണെന്ന് സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് പാര്‍വതി ഗോപകുമാര്‍.
മലങ്കര ഓര്‍ത്തഡോക്സ് സഭയുട തിരുവനന്തപുരം മാതാ മറിയം ആശ്രമത്തിന്റെ ഞായര്‍ പള്ളിക്കൂടം പ്രതിവാര ഓണ്‍ലൈന്‍ വീഡിയോ പരമ്പരയുടെ ഇരുന്നൂറാം എപ്പിസോഡ് ആഘോഷത്തില്‍ പങ്കെടുത്തു പരുമല പള്ളിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.
ഇരുന്നൂറാം എപ്പിസോഡ് ആഘോഷങ്ങള്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യുകയും പാര്‍വതിക്ക് സ്വര്‍ണനാണയം സമ്മാനിക്കുകയും ചെയ്ത്. പുതിയ കാല്‍വെപ്പില്‍ ജീവിതത്തിനു സ്വര്‍ണ ശോഭ ഉണ്ടാവട്ടെ എന്ന് മാര്‍ ഗ്രിഗോറിയോസ് ആശംസിച്ചു. സെന്‍ട്രല്‍ കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഡോ. ബിജു ജേക്കബ്, ഞായര്‍ പള്ളിക്കൂടം സംവിധായകനും അവതാരകനുമായ ഡോ. സന്തോഷ് ജി. തോമസ്, ഓര്‍ത്തഡോക്സ് സഭ ഓണ്‍ലൈന്‍ ഗ്ലോബല്‍ സണ്ഡേസ്കൂള് കോ ഓര്‍ഡിനേറ്റര്‍ ഷെറി ജേക്കബ്, സെമിനാരി മാനേജര്‍ കെ. വി. പോള്‍ റമ്പാന്, മര്‍ത്ത്മറിയം ആശ്രമം മാനേജര്‍ ഫാ. ഏബ്രഹാം തോമസ് എന്നിവര്‍ പ്രസംഗിച്ചു. മെഗാ ചലഞ്ചില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സാവിയോ ടോം മജുവിന് (കുറിച്ചി, കോട്ടയം) സ്വര്‍ണനാണയവും സമ്മാനിച്ചു.