സ്വര്‍ണവും പണവും കവര്‍ന്ന ഹോം നഴ്സ് അറസ്റ്റില്‍
1417961
Sunday, April 21, 2024 11:22 PM IST
ചെങ്ങന്നൂര്‍: നാലുപവന് സ്വര്‍ണവും കാല്‍ലക്ഷം രൂപയും കവര്‍ന്ന ഹോം നഴ്സ് അറസ്റ്റില്‍. കന്യാകുമാരി മാര്‍ത്താണ്ഡത്ത് കണച്ചിവിള മധുസൂദനനെ(55) യാ ണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പുലിയൂര് പൊറ്റമേല്കടവ് വാലുപറമ്പില്‍ ബിജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ പത്തൊന്പതിന് ബിജുവിന്റെ പിതാവിനെ നോക്കാന്‍ ഹോം നഴ്സായി ജോലിക്ക് എത്തിയ മധുസൂദനന് ഇരുപതിനു പുലര്‍ച്ചെ അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലുപവന് സ്വര്‍ണാഭരണങ്ങളും കാല്‍ലക്ഷം രൂപയും കവര്‍ന്ന് സ്ഥലം വിട്ടു.
ചെങ്ങന്നൂര്‍ പോലീസില്‍ നല്കിയ പരാതിന്മേല് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
ചെങ്ങന്നൂര്‍ സിഐ ദേവരാജന്‍, എസ്ഐമാരായ വിനോജ്, അസീസ്, എസ്. രാജീവ് സിപിഒമാരായ സീന്‍കുമാര്‍, അരുണ്‍ പാലയുഴം, മിഥിലാജ്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.