മോദിയും പിണറായിയും ജനാധിപത്യ വ്യവസ്ഥയെ തകര്‍ത്തു: വി.എം. സുധീരൻ
1417958
Sunday, April 21, 2024 11:22 PM IST
ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയെ തകര്‍ത്തതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. രാജ്യത്തെ ജനാധിപത്യത്തെ തകര്‍ത്തുകൊണ്ട് വന്‍കിട കുത്തക മുതലാളികള്‍ക്കായി രാജ്യത്തിന്റെ ഭരണസംവിധാനത്തെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
മോദി ഭരണം അംബാനി അദാനിമാര്ക്കാണങ്കില് സംസ്ഥാനത്തെ ഭരണം കരിമണല്‍ ലോബിയായ കര്‍ത്തയ്ക്കുവേണ്ടി മാത്രമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. കൊടിക്കുന്നില്‍ സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ചമ്പക്കുളത്ത് പ്രസംഗിക്കുകായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് മാത്യു പഞ്ഞിമരം അധ്യക്ഷത വഹിച്ചു. കെ. ഗോപകുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി പ്രതാപന് പറവേലി, പ്രമോദ് ചന്ദ്രന്, ജോസ് കോയിപ്പള്ളി, സുബ്രമണിയന്‍, സൈറേഷ് ജോര്‍ജ്, സി. വി. രാജിവ്, ജോസഫ് ചേക്കോടന്‍,സണ്ണി കളത്തില്‍, തങ്കച്ചന് കൂലിപ്പുരയ്ക്കല്‍, വര്‍ഗീസ് തുറവശേരി, ഫിലിപ്പ് ചാക്കോ, ഡി. സുരേഷ് കുമാര്‍, ഉഷ സുഭാഷ്, മറിയമ്മ ഫിലിപ്പ്, സുഭാഷ് തൈത്തറ, പ്രസന്നകുമാരി, രാധാമണി, വില്‍സണ്‍ ചാക്കോ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.