ലോറിയിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു
1417766
Sunday, April 21, 2024 5:12 AM IST
ഹരിപ്പാട്: പാഴ്സൽ ലോറി ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. കരുവാറ്റ പണിക്കന്റെപറമ്പിൽ അബ്ദുൾ ലത്തീഫ് (കുഞ്ഞുമോൻ-68) ആണ് മരിച്ചത്.
ദേശീയപാതയിൽ കരുവാറ്റ ആശ്രമം ജംഗ്ഷനു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. കെ.വി ജെട്ടി ജംഗ്ഷനിലെ മത്സ്യ മൊത്തവ്യാപാര കേന്ദ്രത്തിലെ ജീവനക്കാരനായ കുഞ്ഞുമോൻ ജോലി കഴിഞ്ഞു തിരികെ സൈക്കിളിൽ വീട്ടിലോട്ടു പോകുന്നതിനിടെ പാഴ്സൽ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുബൈദ. മക്കൾ: സുബിന, സജിന.