വോട്ടുതിരക്കിൽ ബൈജു കലാശാല
1417765
Sunday, April 21, 2024 5:12 AM IST
ചെങ്ങന്നൂർ: മാവേലിക്കര മണ്ഡലം എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല മാവേലിക്കരയിലാണ് ഇന്നലെ പര്യടനം നടത്തിയത്. തെക്കേക്കരയിലും മാവേലിക്കര മുനിസിപ്പാലിറ്റിയിലുമായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്.
വരേണിക്കനിൽനിന്ന് ആരംഭിച്ച പര്യടനം ചൂരല്ലൂർ, കുറത്തികാട്, ഹൈസ്കൂൾ ജംഗ്ഷൻ, പൊന്നേഴ, വാത്തികുളം എന്നിവിടങ്ങളിലെ സ്വീകരങ്ങൾക്കുശേഷം അഞ്ചാഞ്ഞിലിമൂട് സമാപിച്ചു. തുടർന്ന് പുന്നമൂട്ടിൽനിന്നാരംഭിച്ച് കൊട്ടാരം പറമ്പിൽ, റെയിൽവേ സ്റ്റേഷൻ, കാട്ടുവള്ളി, പുതിയകാവ് പ്രായിക്കര എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം തട്ടാരമ്പലത്തിൽ സമാപിച്ചു.